പൊളിച്ചടക്കലുകൾ

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം രണ്ട്

പൊളിച്ചടക്കലുകൾ

അഭിറാം അരുൺ

ഏറെക്കുറെ ഒരു മാസം മുൻപ് സോഷ്യൽ മീഡിയയിലെങ്ങും അഭിറാം അരുൺ, ഉസ്മാൻ അഹമദ് എന്നീ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ വൈറലായിരുന്നു. കിഴക്കോട്ട് തിരിഞ്ഞിരുന്നു പഠിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെപ്പറ്റി പ്രമുഖനായ ഒരു ഐ. എ. എസുകാരൻ പറഞ്ഞ കാര്യങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും വസ്തുതാ നിർണയം നടത്തി അദ്ദേഹത്തിന്റെ ചില പ്രചരണങ്ങൾ തെറ്റാണെന്നു തെളിയിക്കുകയുമാണ് അവർ ഇരുവരും ചെയ്തത്. ശാസ്ത്രസ്നേഹികളായ മലയാളികൾക്കിടയിൽ അവരുടെ ഈ പ്രവർത്തനത്തിന് വലിയ സ്വീകാര്യത ലഭിച്ചു. വിദ്യാലയങ്ങളിലും തൊഴിൽ സ്ഥലങ്ങളിലും മറ്റ് പൊതുവിടങ്ങളിലും നമുക്ക് ലഭിക്കുന്ന വിവരങ്ങളെ(data) അറിവായി (information) സ്വീകരിക്കുന്നതിനു മുൻപ് ബൗധിക വിശകലനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

ഒരു ഹാർവാർഡ് അപാരത എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ സംഭവത്തിൽ നിന്നും നാല് പ്രധാന ആശയങ്ങളാണ് ഉരുത്തിരിയുന്നത്.

1. പ്രായം അറിവിന്റെയോ, വിവേകത്തിന്റെയോ യുക്തിയുടെയോ അളവുകോലല്ല. “കൂടുതൽ ഉണ്ടെന്ന്” അവകാശപ്പെടുന്ന ഓരോ ഓണവും പോയത് ആമാശയത്തിലേക്കാണ് തലച്ചോറിലേക്കല്ല.

2. ഉയർന്ന പദവി വഹിക്കുന്നു. കുറേ ബിരുദങ്ങളുണ്ട് തുടങ്ങിയവ ഒരുവ്യക്തിക്ക് എല്ലാ വിഷയത്തിലും അഗാധ പാണ്ഡിത്യമുണ്ട് എന്നല്ല അർത്ഥമാക്കുന്നത്. മറ്റുള്ളവരെപോലെ അവർക്കും ചില വിഷയങ്ങളിൽ നല്ല ജ്ഞാനമുണ്ടാകാം, അത് സാർവർത്രീകമല്ല. ‘ആര്’ പറയുന്നു എന്നതല്ല ‘എന്ത്’ പറയുന്നു എന്നതാണ് കണക്കിലെടുക്കേണ്ടത്.

3. ചെറുതോ വലുതോ ആയ എന്തുമാകട്ടെ, കേൾക്കുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കരുത്. വാക്കുകളെ വസ്തുതാ പഠനത്തിനു വിധേയമാക്കുക. പല സ്രോതസുകളിൽ നിന്നും താരതമ്യപഠനം നടത്തുക. തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ഒട്ടും അമാന്തിക്കരുത്. സത്യം പാദുകമണിയുമ്പോഴേക്കും നുണ ലോകം ചുറ്റിവരും എന്നാണ് പറയാറുള്ളത്. കൂടുതൽ സത്യാനേഷികളെ ഈ ലോകത്തിനാവശ്യമുണ്ട്.

4. ശാസ്ത്രീയാവബോധം (scientific temper) വളർത്തുക എന്നത് ഭരണഘടനയുടെ അനുശ്ചേദം 51 A (h) പ്രകാരം ഓരോ പൗരന്റെയും മൗലീക കർത്തവ്യമാണ്. ശാസ്ത്ര വിരുദ്ധമായി എന്ത് കണ്ടാലും അത് ഉറക്കെ വിളിച്ചുപറയുകതന്നെ വേണം. അങ്ങനെ മാത്രമേ കൂടുതൽ പുരോഗമനപരമായ ഒരു സമൂഹം സൃഷ്ടിക്കാനാകു. പന്ത്രണ്ടാംക്ലാസ്സുകാരായ അഭിറാമിനും ഉസ്മാനും അത് കഴിയുമെങ്കിൽ നമുക്കും കഴിയണം.

🔵

അധ്യായം ഒന്ന്

നഗരവാരിധി നടുവില്‍ നാം
വായിക്കാം ▶️

നഗരവാരിധി നടുവില്‍ നാം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

  1. […] പൊളിച്ചടക്കലുകൾ […]

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy