Follow the News Bengaluru channel on WhatsApp

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തും; ഒന്നാം ഘട്ടം ഫെബ്രുവരി പത്തിന്

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തും. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ്, വോട്ടെണ്ണൽ മാർച്ച് 10 എന്നിങ്ങനെയാണ് വിവിധ തിയ്യതികൾ.

തിരഞ്ഞെടുപ്പിനു വിപുലമായ കോവിഡ് മാർഗരേഖ നൽകും. സ്ഥാനാർഥികൾക്ക് ഓണ്‍ലൈൻ ആയി പത്രിക നൽകാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് രണ്ടു ഡോസ് വാക്സീൻ നിർബന്ധമാണ്. പോളിങ് ഉദ്യോഗസ്ഥർക്ക് കരുതൽ ഡോസ് കൂടി നൽകും. പോളിങ് സമയം ഒരുമണിക്കൂർ ദീർഘിപ്പിക്കും.

ഈ മാസം 15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണം പരമാവധി ഡിജിറ്റലായി നടത്തണം. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല.

ആകെ 690 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടർമാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടർമാരിൽ 11.4 ലക്ഷം സ്ത്രീ വോട്ടർമാരാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വർ‌ധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ആകെ 2,15,368 പോളിങ് സ്റ്റേഷനുകളാണുള്ളത്. അധികം 30,330 ബൂത്തുകൾ. ഒരു പോളിങ് സ്റ്റേഷനിൽ 1,250 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്റ്റേഷനുകളിൽ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. 50 ശതമാനം പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് ഉറപ്പാക്കും.

പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 80 വയസ്സിനു മുകളിൽ പ്രായമുള്ളളവർക്ക് പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാം. നിശ്ചിത പരിധിക്കു മുകളിൽ ശാരീരിക അവശതയുള്ളവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കും.

തിരഞ്ഞെടുപ്പു ചെലവ് പരിധി തിരഞ്ഞെടുപ്പു കമ്മിഷൻ ഉയർത്തി. യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും 40 ലക്ഷം രൂപവരെ ചെലവഴിക്കാം. എന്നാൽ, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പ് ചെലവ് പരിധി 28 ലക്ഷമായി തുടരും. അതേസമയം, സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികൾ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. സ്ഥാനാർഥിയെ തിരഞ്ഞെടുത്തതിന്റെ കാരണവും പാർട്ടികൾ വ്യക്തമാക്കണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.