കർണാടകയിൽ വാരാന്ത്യ കർഫ്യൂ ആരംഭിച്ചു 

ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകളിലെ ക്രമാതീതമായ വർധനവ് തുടരുന്ന പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി പത്ത് മണി മുതൽ നിലവിൽ വന്നു. തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് ശനി, ഞായർ ദിവസങ്ങളിലായി വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം കർഫ്യൂ നടപ്പിലാക്കാൻ പോലീസ് സേനയുടെ സഹായത്തോടെ അതത് ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ പോലീസ് വകുപ്പ് 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ കർഫ്യൂവിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ഇതേ തുടർന്ന് നഗരത്തിലെ പലയിടങ്ങളിലും പോലീസ് പരിശോധന നടത്തി. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളും റോഡുകളും സിറ്റി പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്.
അതേ സമയം കർഫ്യൂവിൽ കേരളത്തിലേക്കടക്കമുള്ള കർണാടക, കേരള ആർ. ടി. സി. ബസുകൾ  ബസുകൾ, ട്രെയിൻ, വിമാനം എന്നിവയിലൂടെയുള്ളു യാത്രകൾക്ക് തടസമുണ്ടാവില്ല. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുമായി സഞ്ചരിക്കുന്ന ടാക്സി വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ തടയില്ല.

സിവിൽ പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും ഹാൾ ടിക്കറ്റ് കൈയിൽ കരുതി യാത്ര ചെയ്യാം. വാക്സിനെടുക്കാനായി പോകുന്നവർക്കും ചികിത്സക്കായി യാത്ര ചെയ്യുന്നവർക്കും തടസ്സമുണ്ടാവില്ല. തിരിച്ചറിയൽ കാർഡോടെ അഭിഭാഷകർ, ആശുപത്രി ജീവനക്കാർ അടക്കമുള്ള അവശ്യ സർവീസ് മേഖലയിലെ ജീവനക്കാർക്കും വാരാന്ത്യ കർഫ്യൂ ദിവസങ്ങളിൽ യാത്ര ചെയ്യാം.

ഹോട്ടൽ, റെസ്റ്റോറൻ്റ് എന്നിവിടങ്ങളിൽ നിന്നും പാർസൽ മാത്രമേ അനുവദിക്കു. ഗ്രോസറി കടകൾ, പഴം, പച്ചക്കറികൾ, മത്സ്യം, പാൽ ബൂത്ത്, പൊതുവിതരണ കേന്ദ്രങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കും. ഐ.ടി. വ്യവസായ മേഖലകളിൽ ജോലിക്കായി പോകുന്നവർക്കും തടസ്സമുണ്ടാവില്ലെന്ന് ഉത്തരവിൽ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy