Follow the News Bengaluru channel on WhatsApp

മന്ത്രി എസ്. ടി. സോമശേഖറിന്റെ മകന്‍ നിശാന്തിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി എസ്.ടി.സോമശേഖറിന്റെ മകന്‍ നിശാന്തിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ ജ്യോതിഷിയുടെ മകന്‍ രാഹുല്‍ ഭട്ട്, മന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

മോര്‍ഫ് ചെയ്ത വീഡിയോ ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കാണിച്ച് സൈബര്‍ ക്രൈം പോലീസിന് നിശാന്ത് പരാതി നല്‍കിയിരുന്നു. യു.കെ.യില്‍ നിന്നുള്ള ഒരു അപരിചിത നമ്പറില്‍ നിന്നും നിശാന്തിന്റെ വാട്‌സ് അപ്പ് നമ്പറിലേക്ക് എഡിറ്റു ചെയ്ത അശ്ലീല വീഡിയോ അയക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 1 കോടി രൂപ അയക്കണമെന്ന സന്ദേശം പിറകെ വന്നതോടെയാണ് നിശാന്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കേസില്‍ പ്രതിയായ രാഹുല്‍ ഷെട്ടി ദുബായിലായിരുന്നു. ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഉടനെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പ്രതിയെ ഗോവയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.