Follow the News Bengaluru channel on WhatsApp

ഭാര്യയെയും വളർത്തുമകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ഭാര്യയെയും വളർത്തുമകനെയും കൊലപ്പെടുത്തിയ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യ റീനയെയും ഏഴ് വയസുള്ള മകൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

സോണിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. വിദേശത്ത് ബിസിനസിൽ മുടക്കിയ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദ രോഗം ബാധിച്ചിരുന്നു. ഏറെ നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ഇന്ന് അടുത്ത ബന്ധു വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

മരണത്തിൽ ദുരൂഹതയിലെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജൻ പറഞ്ഞു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. കുടുംബം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് നിഗമനമെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.