Follow the News Bengaluru channel on WhatsApp

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വളർത്തുനായയുടെ ജന്മദിനാഘോഷം; മൂന്ന് പേർക്കെതിരെ കേസെടുത്തു

അഹമ്മദാബാദ്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വളർത്തുനായയുടെ പിറന്നാൾ ദിനം ഗംഭീരമാക്കി ആഘോഷിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിലായി. ഗുജറാത്തിലെ അഹമ്മദാബാദ് കൃഷ്ണനഗർ സ്വദേശികളായ ചിരാഗ് പട്ടേൽ, സഹോദരൻ ഊർവിഷ് പട്ടേൽ ഇവരുടെ അടുത്ത സുഹൃത്ത് ദിവ്യേഷ് മെഹാരി എന്നിവരാണ് അറസ്റ്റിലായത്. മൂവരും ചേർന്ന് തങ്ങളുടെ ഇഷ്ട നായയുടെ പിറന്നാളിന് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്.

ഇന്ത്യൻ സ്പിറ്റ്‌സ് ഇനത്തിൽപ്പെട്ട അബ്ബി എന്നു പേരുള്ള നായയുടെ ജന്മദിനമാണ് ആഘോഷിച്ചത്. നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ പാർട്ടിയിൽ പങ്കെടുത്തിരുന്നു. പ്രശസ്ത നാടോടി ഗായകൻ ചടങ്ങിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏഴു ലക്ഷം രൂപയാണ് പിറന്നാൾ ആഘോഷത്തിനായി ചിലവഴിച്ചത്.

നിക്കോൾ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉള്ള നഗരങ്ങളിൽ ഒന്നാണ് അഹമ്മദാബാദ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.