Follow the News Bengaluru channel on WhatsApp

സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മാതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവാദമായ സുള്ളി ഡീല്‍സ് ആപ്പിന്റെ മുഖ്യസൂത്രധാരന്‍ പിടിയില്‍. ആപ്ലിക്കേഷന്റെ സ്രഷ്ടാവ് എന്ന് പറയപ്പെടുന്ന മധ്യപ്രദേശ് സ്വദേശി ഓംകാരേശ്വര്‍ താക്കൂര്‍ (25) എന്നയാളെയാണ് ഡല്‍ഹി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ബിസിഎ വിദ്യാര്‍ത്ഥിയായ ഇയാളെ നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പിന്റെ നിര്‍മ്മാതാവ് നീരജ് ബിഷ്‌ണോയ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലുമായി ഇതുവരെ അറസ്റ്റിലായിരിക്കുന്നവര്‍ എല്ലാവരുംതന്നെ വിദ്യാര്‍ത്ഥികളാണ്.

ബുള്ളി ബായ് കേസിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് വെബ്‌സൈറ്റുകള്‍ സ്ഥിരമായി ഹാക്ക് ചെയ്യുന്ന ഹാക്കറാണെന്ന് മുംബൈ പൊലീസ്് കഴിഞ്ഞദിവസം വ്യക്തമാക്കിയിരിക്കുന്നു. പതിനഞ്ച് വയസ്സ് മുതല്‍ ഹാക്കിങ് ചെയ്തുവരുന്നതായി ഇയാള്‍ സമ്മതിച്ചതായും മുംബൈ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് നീരജ് ബിഷ്‌ണോയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു സ്വദേശിയായ വിശാല്‍ കുമാര്‍ (21), ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിങ് (18)എന്നിവരാണ് നീരജിനെക്കൂടാതെ അറസ്റ്റിലായ മറ്റുള്ളവര്‍. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് ആക്ടിവിസ്റ്റുകളായ മുസ്‌ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്നു പരസ്യപ്പെടുത്തി സുള്ളി ഡീല്‍സ് എന്ന ആപ്പ് രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച പെണ്‍കുട്ടികളുടെ ചിത്രമാണ് ഗിറ്റ്ഹബ് എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് നിര്‍മിച്ച സുള്ളി ഡീല്‍സ് ആപ്പില്‍ ഉപയോഗിച്ചരിക്കുന്നത്. ആപ്പ് തുറക്കുമ്പോള്‍ ‘ഫൈന്‍ഡ് യുവര്‍ സുള്ളി ഓഫ് ഡേ’ എന്നതില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. പിന്നാലെ ‘സുള്ളി ഓഫ് ദ ഡേ’ എന്ന പേരില്‍ മുസ്‌ലിം യുവതിയുടെ ചിത്രവും സമൂഹമാധ്യമങ്ങളിലെ അവരുടെ വിവരങ്ങളും ലഭ്യമാവും. ആപ്പില്‍ എത്തിയയാള്‍ക്ക് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഇത്തരത്തില്‍ നൂറ് കണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.