Follow the News Bengaluru channel on WhatsApp

ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റ് വിൽ‍പ്പന റെക്കോർഡിലേക്ക്

തിരുവനന്തപുരം∙ ക്രിസ്മസ്–പുതുവത്സര ബംപർ ടിക്കറ്റ് വിൽ‍പ്പന റെക്കോർഡിലേക്ക്. ഇതുവരെ അച്ചടിച്ച 41.34 ലക്ഷം ടിക്കറ്റിൽ 35.34 ലക്ഷം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റ് അച്ചടിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 16 നാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്).

ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടി‍ച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്നാണ് 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിച്ചത്. ഇതിൽ 2.34 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റു. കഴിഞ്ഞ വർഷം 33 ലക്ഷം ടിക്കറ്റാണ് ക്രിസ്മസ്–പുതുവത്സര ബംപ‍റിനായി അച്ചടിച്ചത്. മുഴുവനും വിറ്റു.

ഈ വർഷം ക്രിസ്മസ്–പുതുവത്സര ബം‍പർ ടിക്കറ്റ് വിൽപനയിലൂടെ 6,000 കോടി രൂപയുടെ വിറ്റുവരവാണു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതു വരെയുള്ള ടിക്കറ്റ് വിൽപനയിലൂടെ വിറ്റുവരവിന്റെ പകുതി തുക ഇതിനകം സർക്കാരിനു ലഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.