Follow the News Bengaluru channel on WhatsApp

വാക്സിൻ എടുക്കാത്തവർക്കെതിരെ നടപടിയുമായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ

കാലിഫോർണിയ: വാക്സിൻ എടുക്കാത്തവർക്കെതിരെ നടപടിയുമായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ജീവനക്കാരെല്ലാം ബൂസ്റ്റർ വാക്സിൻ എടുത്തിരിക്കണമെന്ന് കമ്പനി നിർബന്ധമാക്കി. ജനുവരി 31 ന് ഓഫീസ് വീണ്ടും തുറക്കാനായിരുന്നു മെറ്റായുടെ പദ്ധതി. എന്നാൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത് മാർച്ച് 28 ലേക്ക് നീട്ടി.

വീട്ടിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് സ്ഥിരമായി അത് തിരഞ്ഞെടുക്കാനും, താൽകാലികമായി വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും സാധിക്കും. ഒപ്പം ഓഫീസിലേക്ക് തിരിച്ചെത്തുന്നവരെല്ലാം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടി വരും.

ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാൽ വാക്സിനെടുക്കാത്തവർ സ്ഥിരമായി വർക്ക് ഫ്രം ഹോം ചെയ്യുന്നതിനോ താൽകാലിക വർക്ക് ഫ്രം ഹോമിനോ അപേക്ഷിക്കണം. ഈ നിർദേശം പാലിക്കാത്തവർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കും.
നേരത്തെ ഗൂഗിളും വാക്സിനെടുക്കാത്ത ജീവനക്കാർക്കെതിരെ ഇത്തരം കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു.

ജനുവരി 18 ഓടെ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ 30 ദിവസത്തെ പെയ്ഡ് ലീവിൽ പ്രവേശിക്കാനാണ് ഗൂഗിളിന്റെ നിർദേശം. അത് കഴിഞ്ഞാൽ ആറ് മാസത്തെ ശമ്പളമില്ലാത്ത അവധിയെടുക്കേണ്ടി വരും. എന്നിട്ടും വാക്സിനെടുത്തില്ലെങ്കിൽ കമ്പനിയിൽ നിന്ന് പുറത്താക്കുകയും ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.