Follow the News Bengaluru channel on WhatsApp

പ്രശസ്ത എഴുത്തുകാരന്‍ ചന്ദ്രശേഖര്‍ പാട്ടീല്‍ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ പ്രൊഫ. ചന്ദ്രശേഖര്‍ പാട്ടീല്‍ അന്തരിച്ചു. 82 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 1939 ല്‍ ഹാവേരി ജില്ലയിലാണ് ജനനം. കര്‍ണാടക സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കവി, നാടകകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. 1989 കാവ്യരചനക്കുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരവും 2009 ല്‍ കര്‍ണാടക സര്‍ക്കാറിന്റെ പമ്പ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എഴുത്തുകാരിയായ നീല പാട്ടീലാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കന്നഡ സാഹിത്യ പ്രസിദ്ധീകരണമായ സംക്രമണയുടെ പത്രാധിപരായിരുന്നു. കന്നഡ സാഹിത്യ പരിഷത്ത് അധ്യക്ഷനും കന്നഡ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായിരുന്നു.

ചമ്പ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ചന്ദ്രശേഖര പാട്ടീല്‍ കന്നഡ സാഹിത്യത്തിലെ പുരോഗമന സാഹിത്യത്തിന്റെ വക്താവായിട്ടാണ് അറിയപ്പെടുന്നത്.വിമത സാഹിത്യ പ്രസ്ഥാനമായ ബണ്ഡായയുടെ വക്താവ് കൂടിയാണ് അദ്ദേഹം. 1980 – ല്‍ കന്നഡ ഭാഷയെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഒന്നാം ഭാഷയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.

സവര്‍ണ്ണ ദേശീയതയേയും വര്‍ഗീയതയേയും ശക്തമായി എതിര്‍ത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുരോഗമന ചിന്തകനും എഴുത്തുകാരനുമായ എം.എം.കല്‍ബുര്‍ഗിയെ തീവ്രഹിന്ദു സംഘടനകള്‍ കൊലപ്പെടുത്തിയപ്പോള്‍ പമ്പ പുരസ്‌കാരം തിരിച്ചുനല്‍കിയാണ് പ്രതിഷേധിച്ചത്. പുരോഗമന നിലപാടുകളുടെ പേരില്‍ കല്‍ബുര്‍ഗിയേയും ഗൗരി ലങ്കേഷിനേയും കൊലപ്പെടുത്തിയ ഹിന്ദുത്വ തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ ചന്ദ്രശേഖര പാട്ടീല്‍ കൂടി ഉണ്ടായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.

ബാണുളി, മധ്യബിന്ദു, 19 കവനഗളു, ഗാന്ധി സ്മരണെ എന്നിവയാണ് പ്രമുഖ കാവ്യസമാഹാരങ്ങള്‍. കൊടെഗളു, ഗുരുതി നവരു, അപ്പ, തിങ്കാര ബുദ്ധണ്ണ എന്നിവയാണ് പ്രമുഖ നാടകങ്ങള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.