Follow the News Bengaluru channel on WhatsApp

മത്സ്യങ്ങളുടെ രക്തംകുടിച്ച് ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ഗണത്തിൽപ്പെട്ട പുതിയ പരാദജീവിയെ കണ്ടെത്തി ഗവേഷകർ

കോഴിക്കോട്: ആൻഡമാൻ തീരക്കടലിൽ മത്സ്യങ്ങളുടെ രക്തംകുടിച്ച് ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ഗണത്തിൽപ്പെട്ട പുതിയ പരാദജീവിയെ കണ്ടെത്തി ഗവേഷകർ. മറൈൻ ബയോളജി മേധാവിയും ലോകപ്രശസ്ത സൂഷ്മജീവി ഗവേഷകനുമായ പ്രൊഫസർ എ.എ. മുഹമ്മദ് ഹത്തയോടുള്ള ബഹുമാനാർഥം ‘നോറിലേക്ക ഹതായി’ എന്നാണ് പേര് നൽകിയത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ധാരാളമായി കാണപ്പെടുന്ന വേഴാപാര മത്സ്യത്തിന്റെ (കാരൻക്സ് ഹെബ്റി) ചെകിള അറയിലെ രക്തംകുടിച്ചാണ് ഇവയുടെ ജീവിതം. ഐസോപോട എന്ന വിഭാഗത്തിൽ, നോറിലേക്ക എന്ന ജനുസ്സിൽപെട്ടതാണ് തിരിച്ചറിഞ്ഞ പരാദജീവി.

പത്തുമുതൽ പന്ത്രണ്ട് മില്ലീമീറ്ററാണ് വലിപ്പം. അൻഡമാൻ കടലിലെ പര്യവേക്ഷണത്തിൽ ലഭിച്ച ജീവിയെയാണ് ഗവേഷകർ പഠനംനടത്തി വർഗീകരിച്ചത്. അന്താരാഷ്ട്ര ഗവേഷണ ജേർണൽ മറൈൻ ബയോളജി റിസർച്ചിന്റെപുതിയ ലക്കത്തിൽ ഗവേഷണവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി പ്രൊഫ.എ. ബിജു കുമാർ, ഗവേഷണനന്തര പഠനം നടത്തുന്ന ഡോ പി.ടി. അനീഷ്, ഫിഷറി സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ എം. നഷാദ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞനായ ഡോ.കെ.കെ. ബിനീഷ് എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.