ബെംഗളൂരുവില്‍ ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ക്കുള്ള അവധി ജനുവരി 31 വരെ നീട്ടി
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവധി ജനുവരി 31 വരെ നീട്ടി. ബുധനാഴ്ച ബി.ബി.എം.പി. ഉദ്യോഗസ്ഥരുമായും, ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണറുമായും വിദ്യാഭ്യാസ മന്ത്രി ബി. സി. നാഗേഷ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. നേരത്തെ 17 വരെയായിരുന്നു ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 10 ശതമാനത്തിന് മുകളിലാണ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്. രോഗ സ്ഥിരീകരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നിര്‍ത്തുന്നതിനെ കുറിച്ച് വിദഗ്ധരുമായി ആലോചിച്ച് ഇന്നോ നാളെയോ തീരുമാനമെടുക്കുമെന്നും ജനുവരി അവസാന ആഴ്ച്ചയില്‍ നടത്തുന്ന യോഗത്തില്‍ നഗരത്തിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.