Follow the News Bengaluru channel on WhatsApp

ഇന്ദിരാ ബാലന് സാഹിത്യ പുരസ്‌കാരം

ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജോസഫ് വന്നേരി സാഹിത്യ പുരസ്‌കാരം ഇന്ദിരാ ബാലന്‍ രചിച്ച പ്രണയത്തിന്റെ ആഗ്‌നേയ നാളങ്ങള്‍ എന്ന കാവ്യാസ്വാദന കൃതിക്ക് ലഭിച്ചു. ബെംഗളൂരുവിലെ എഴുത്തുകാരുടെ 2019-2020 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി അവസാന വാരം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

കഥകളി നാട്യാചാര്യന്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളാണ്. ദീര്‍ഘകാലമായി ബെംഗളൂരുവിലാണ് താമസം. കൃഷ്ണപക്ഷം(കവിതകള്‍), ഭഗ്നബിംബങ്ങള്‍ (കഥകള്‍), വര്‍ഷമുകിലുകള്‍ (കവിതകള്‍), വെയില്‍പക്ഷികള്‍ (ലേഖനങ്ങള്‍), വാഴേങ്കട കുഞ്ചുനായര്‍ (ജീവചരിത്രം), പ്രയാണം(കവിതകള്‍), കച്ചമണിക്കിലുക്കം(വാഴേങ്കട കുഞ്ചുനായരുടെ – കലയും – ജീവിതവും), എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി കവിതാ പുരസ്‌ക്കാരം, 2019ലെ കര്‍ണ്ണാടക തെലുഗു റൈറ്റേഴ്സ് ഫെഡറേഷന്റെ അന്തര്‍ദ്ദേശീയ മാതൃഭാഷാ ഉഗാദി പുരസ്‌ക്കാരം. 2021 ലെ പാലക്കാട് ഫോറത്തിന്റെ വുമണ്‍ അച്ചീവ്മെന്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.