Follow the News Bengaluru channel on WhatsApp

കുഴിബോംബുകൾ മണത്ത് കണ്ടെത്തി അനേകായിരം മനുഷ്യരുടെ ജീവൻരക്ഷിച്ച മഗാവ എന്ന എലി മരണത്തിന് കീഴടങ്ങി

കംബോഡിയ: കുഴിബോംബുകൾ മണത്ത് കണ്ടെത്തി അനേകായിരം മനുഷ്യരുടെ ജീവൻരക്ഷിച്ച മഗാവ എന്ന എലി മരണത്തിന് കീഴടങ്ങി. അഞ്ചുവർഷത്തെ സൈനിക സേവനത്തിനിടെ നൂറിലേറെ കുഴിബോംബുകളാണ് മഗാവ മണത്തു കണ്ടെത്തിയത്. എട്ടു വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഗാവയുടെ ആരോഗ്യനില മോശമായിരുന്നു.

1.2 കിലോഗ്രാം ഭാരവും 70 സെന്റീമീറ്റർ നീളവുമാണ് ജയന്റ് പൗച്ച്ഡ് റാറ്റ് ഇനത്തിൽ പെട്ട മഗാവയ്ക്കുണ്ടായിരുന്നത്. ടാൻസാനിയയിലാണ് ജനനം. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എ.പി.ഒ.പി.ഒ. 2017-ലാണ് അതിന് വിദഗ്ധപരിശീലനം നൽകിയത്. ഒരു വർഷം നീണ്ട പരിശീലനത്തിനുശേഷം മഗാവ സൈന്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി.

ഇഷ്ടപ്പെട്ട ഭക്ഷണപദാർഥങ്ങൾ സമ്മാനമായി നൽകിയായിരുന്നു പരിശീലനം. 2020-ൽ ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന പീപ്പിൾ ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് (പി.ഡി.എസ്.എ.) മഗാവയുടെ ധീരമായ പ്രവൃത്തികൾക്ക് സ്വർണമെഡൽ നൽകി ആദരിച്ചു. കഴിഞ്ഞ ജൂണിൽ ജോലിയിൽനിന്നും വിരമിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.