Follow the News Bengaluru channel on WhatsApp

മുസാബഖ: വിദ്യാര്‍ത്ഥി ഫെസ്റ്റ്- എം.എം.എ ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക് ഓവറോള്‍ കിരീടം, അധ്യാപക ഫെസ്റ്റ്- യലഹങ്ക മദ്രസ ജേതാക്കള്‍

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ബെംഗളൂരു നോര്‍ത്ത് റെയിഞ്ച് മുസാബഖ (ഇസ്ലാമിക കലാമേള) യില്‍ എം.എം.എ ഹയാത്തുല്‍ ഇസ്ലാം മദ്രസ ഓവറോള്‍ കിരീടം നേടി ഒന്നാമതായി. അധ്യാപക ഫെസ്റ്റില്‍ യലഹങ്ക ഹിദായത്തു സ്വിബിയാന്‍ മദ്രസക്കാണ് ഓവറോള്‍കിരീടം. 15 മദ്‌റസകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് മുപ്പതോളം ഇനം മത്സരങ്ങളില്‍ മാറ്റുരച്ചത്.

വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ 160 പേയിന്റ്‌നേടിയാണ് എം.എം.എ ഹയാത്തുല്‍ ഇസ്ലാം മദ്രസ ഒന്നാമതെത്തിയത്. 60 പേയിന്റ് നേടിയ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ആര്‍.സി പുരം രണ്ടാം സ്ഥാനവും, 55 പോയിന്റ് നേടി ഹിദായത്തുസ്സി ബിയാന്‍ മദ്രസ യലഹങ്ക മൂന്നാം സ്ഥാനവും കരസ്തമാക്കി. അധ്യാപക ഫെസ്റ്റില്‍ യലഹങ്ക ഹിദായത്തുസ്സി ബിയാന്‍ മദ്രസ ഒന്നാം സ്ഥാനവും, അല്‍മദ് റസത്തുല്‍ ബദ്രിയ്യ: രണ്ടാം സ്ഥാനവും നേടി.

വിദ്യാര്‍ത്ഥി ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ എം.എം എ ഹയാത്തുല്‍ ഇസ്ലാം മദ്രസക്കുള്ള ഓവറോള്‍ ട്രോഫി ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അയ്യൂബ് ഹസനിയില്‍ നിന്ന് എം എം എ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് ഏറ്റ് വാങ്ങി. അധ്യാപക ഓവറോള്‍ ട്രോഫിയും സദസ്സില്‍ വെച്ച് വിതരണം ചെയ്തു.

ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ വെച്ച് നടന്ന ചടങ്ങിങ്ങില്‍ റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. എം.എം.എ വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാന്‍, മദ്രസ കമ്മിറ്റി ചെയര്‍മാന്‍ കെ. എച്ച് ഫാറൂഖ്, കെ.സി.അബ്ദുല്‍ കാദര്‍, അബ്ദുല്‍ റസാഖ് മൗലവി, പി. പി. അശ്‌റഫ് മൗലവി, സാജിദ് ഗസ്റ്റാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. അയ്യൂബ് ഹസനി ചെയര്‍മാനും അബ്ദുല്‍ ലത്തീഫ് ഹാജി ജനറല്‍ കണ്‍വീനറും അബു ഹാജി ട്രഷററും വിവിധ മദ്രസ ടിം മാനേജര്‍മാരായ മനാഫ് മൗലവി യലഹങ്ക, അബ്ദുല്ല അശ്ശാഫി യശന്തപുരം, സര്‍ത്താജ് വാഫി ഗൗരി പാളയ, ഷഫീഖ് ഫൈസി ആര്‍.സി പുരം, ഇബ്രാഹിം മൗലവി താനീ റോഡ്, സിറാജുദ്ധീന്‍ ഹുദവി എം.എം.എ, മലയമ്മ അശ്രഫ് മൗലവി, ശാഹിദ് മൗലവി വാല്‍മീഗിനഗര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.