Follow the News Bengaluru channel on WhatsApp

ഇന്ന് മകരവിളക്ക്

പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല സന്നിധാനമൊരുങ്ങി. വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആയിരക്കണക്കിന് തീർഥാടകരാണ് ശബരിമലയിലേക്കെത്തുന്നത്.

ഉച്ചക്ക് 2.29ന് മകര സംക്രമ പൂജയും വൈകിട്ട് 6.30ന് മകര ജ്യോതി ദർശനവും നടക്കും. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ ഇടങ്ങളിലായി ദർശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും മകരജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ തമ്പടിച്ചു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ . മകരസംക്രമ പൂജയ്ക്ക് ശേഷം 3 മണിയോടെ അടയ്ക്കുന്ന ക്ഷേത്ര നട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തുടർന്ന് തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയിലെത്തി ആചാരപരമായ സ്വീകരണം നൽകും. ശേഷം 6.30ഓടെയാവും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന മകര ജ്യോതി ദർശനവും നടക്കുക.

ആന്ധ്രാ സ്വദേശി മാറം വെങ്കട്ട സുബ്ബയ്യ അയ്യപ്പന് രത്നങ്ങൾ പതിപ്പിച്ച സ്വർണക്കിരീടം സമർപ്പിച്ചു. 500 ഗ്രാം 600 മില്ലി ഗ്രാം തൂക്കം വരുന്ന ചുറ്റും വജ്രക്കല്ലുകളും നടുവിൽ ചുവന്നരത്നവും പതിച്ച കീരിടമാണ് സമർപ്പിച്ചത്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു.

വെങ്കട്ട സുബ്ബയ്യയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ നേർന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച സന്നിധാനത്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, ബോർഡംഗം മനോജ് ചരളേൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാരിയർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് സമർപ്പിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.