Follow the News Bengaluru channel on WhatsApp

കണ്ണൂര്‍-യശ്വന്തപുരം എക്‌സ്പ്രസ് പാളം തെറ്റിയ സംഭവം; വീഴ്ചയില്ലെന്നും പ്രകൃതിമൂലമുള്ള സ്വാഭാവിക അപകടമെന്നും റെയില്‍വേ

ബെംഗളൂരു: കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന് പുലര്‍ച്ചെ ധര്‍മപുരിക്ക് സമീപം തൊപ്പൂരിനും ശിവദിക്കും ഇടയില്‍ ട്രാക്കിലേക്ക് പാറക്കല്ലുകള്‍ ഇടിഞ്ഞ് വീണ് കണ്ണൂര്‍ – യശ്വന്തപൂര്‍ എക്‌സ്പ്രസിന്റെ ഏഴു കോച്ചുകള്‍ പാളം തെറ്റിയ സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ അന്വേഷണ റിപ്പോര്‍ട്ട്. പ്രകൃതിയുടെ ഭാഗമായുള്ള സ്വാഭാവിക അപകടമാണ് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായതെന്നും ഇതില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്നും റെയില്‍വേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. റെയില്‍വേയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിലേയും സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേയും ട്രാഫിക് വിഭാഗത്തിലേയും ഉദ്യോഗസ്ഥന്‍മാരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

2348 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ട്രെയിനിന്റെ എഞ്ചിനും നാലു ബോഗികളും കടന്നുപോയതിന് ശേഷമാണ് പാറക്കല്ലുകള്‍ പതിച്ചത്. ഓടികൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ പാറക്കല്ലുകള്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അതേ സമയം സ്ഥലത്തെ ഓവുചാലുകള്‍ കൃത്യമായി വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.