Follow the News Bengaluru channel on WhatsApp

മെഡിക്കല്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

പാലക്കാട് മലമ്പുഴയിലെ മെഡിക്കല്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റാണിത്. തീപിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റാണിത്. സമീപത്തെ വനത്തിൽ നിന്നാണ് പ്ലാന്റിലേക്ക് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളെത്തിയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. തീയണയ്ക്കലിനിടെ അഗ്‌നിരക്ഷാസേനാംഗം പുകശ്വസിച്ച് കുഴഞ്ഞുവീണു.

അതേസമയം മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎൽഎമാർ രംഗത്ത് വന്നു. തീപിടുത്തിന് കാരണം മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്ന് കോൺഗ്രസ്, സിപിഎം നേതാക്കൾ കുറ്റപ്പെടുത്തി. സംസ്കരിക്കാവുന്നതിലധികം മാലിന്യങ്ങൾ പ്ലാന്റിൽ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.