Follow the News Bengaluru channel on WhatsApp

ഒരു മച്ചിപ്‌ളാവും നെഷേധി ചെക്കനും

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

വാട്ടര്‍ വര്‍ക്സില്‍ വൈകുന്നേരകളികളുടെ കൊട്ടിക്കലാശ സമയത്തായിരിക്കും ‘അമ്മവീട്ടില്‍’ നിന്ന് വലിയ വലിയമ്മ, ഗോമതി അമ്മ വാഴയിലയണ അറ്റം ചതച്ചത് നല്ലെണ്ണയില്‍ മുക്കി ദോശ ചട്ടിയില്‍ ഉണ്ടാക്കുന്ന ദോശയുട മണം ഞങ്ങളുടെ മൂക്കുകളെ അന്വേഷിച്ചു വരിക. പിന്നെ അവിടെ നില്പുറക്കില്ല. നേരെ നാലുമണിപ്പൂക്കള്‍ നറുമണം പരത്തുന്ന ഇട്ട്‌ളി എന്ന് പാലക്കാട്ടുകാര്‍ പറയുന്ന ഇടവഴിയിലൂടെ ആ വീട്ടിലെത്തും. വാത്സല്യത്തിന്റെ പര്യായമായ ചെറിയ വല്യമ്മയും വലിയച്ഛന്‍ കൊണ്ടുവന്ന നാരങ്ങമുട്ടായി, റസ്‌ക്, സ്ലേറ്റ് പെന്‍സില്‍ അങ്ങിനെ എന്തെങ്കിലും ഒക്കെയായി ഞങ്ങളുടെ പങ്കു മാറ്റിവെച്ചിട്ടുണ്ടാകും.

പിന്നെ അവിടത്തെ മഹിളാവിഭാഗം മീറ്റിങ്ങിന്റെ വിവരങ്ങളൊക്കെ ഗോപ്യമായി കേള്‍ക്കാനിരിക്കും. നേരം മോന്തിയാകുമ്പോളെ അവിടന്ന് സ്‌കൂട്ടാകുകയുള്ളൂ. നാമം ചൊല്ലേണ്ട സമയത്തു കണ്ടില്ലെങ്കില്‍ മുത്തശ്ശന്‍ സിംഹം കോപിക്കും.

ഒരുദിവസം ദോശ മണം കിട്ടിഅവിടേക്കു പോകുമ്പോള്‍ മൂലരാശാവ് വീടിന്റെ മുമ്പില്‍ നിന്ന് ഗീര്‍വ്വാണ പ്രസംഗം നടത്തുന്നു. കണ്ണിലെ ചോരനിറവും കള്ളിന്റെ പുളിച്ചമണവും കാരണം നാലുമണിപ്പൂ മണം വരാതെ നാണിച്ചുനിന്നു. പേടികാരണം കുട്ടി ചെക്കന്റെ കാലുകള്‍ മുന്നോട്ടു ചലിച്ചില്ല. പ്രസംഗ വിഷയം ഇതായിരുന്നു. അന്ന് വൈകുന്നേരം രാശാവിന്റെ ഭാര്യ ആ വീട്ടിലെ പുഴക്കടവില്‍ തുണി തിരുമ്പലും കുളിയും കഴിഞ്ഞു വരുമ്പോള്‍ കേശവ മുത്തശ്ശന്‍ മുണ്ടുപൊക്കി കാണിക്കുകയും പൂരത്തെറി പറയുകയും ചെയ്തുഎന്ന്താണ്. എന്റെ കുട്ടിമനസ്സിന് അന്നേ അത് വിശ്വസിക്കാന്‍ തോന്നിയില്ല.കാരണം മുത്തശ്ശന്‍ ഒരു പരമ സാധു ആയിരുന്നു. ഭാഗീരഥി അമ്മമ്മ ഒരു ചുട്ട നോട്ടത്തില്‍ മുത്തശ്ശന്റെ ഏതു മദപ്പാടും തളക്കുമായിരുന്നു ഏതു നേരവും ശ്വാസം മുട്ടു കൊണ്ട് ‘ഹീ..ന്‍..ഹീ..ന്‍’എന്ന ശബ്ദം പുറപ്പെടുവിച്ചായിരിക്കും നടപ്പ്. മീന്‍ നേരാക്കാനും കോഴി പാടാക്കാനും ഒക്കെ പുഴയില്‍ പോകുമ്പോള്‍ എന്നെയും കൂട്ടുമായിരുന്നു. പോകേല കൂട്ടി മുറുക്കലും പിന്നെ പങ്കുമാമക്കു പൂജ കഴിക്കുമ്പോള്‍ വലിയച്ഛന്‍ കൊടുക്കുന്ന ബ്രാണ്ടി ഏറിയാല്‍ ഒരു സിസ്റ്റി അടിക്കുമെന്നല്ലാതെ വേറെ അലമ്പിലേക്കൊന്നും പോകാന്‍ മുത്തശ്ശനെകൊണ്ട് ആവില്ലായിരുന്നു. എന്നിട്ടും ഈ രാശാവ്…!!

 

എന്തായാലും കാര്യം അറിയണമല്ലോ എന്നുവെച്ചു ദേവകി മുത്തി നേതൃത്വം കൊടുക്കുന്ന മഹിളാസമാജത്തിലെത്തി. കാര്യം തിരക്കിയപ്പോള്‍ ഗോമതി അമ്മ ഒരു പെരക്ക്. ‘നെഷേധി, മൊട്ടേന്നു വിരിഞ്ഞിട്ടില്ല. കാര്യം അന്വേഷിക്കാന്‍ വന്നര്‍ക്കണു. കടന്ന് പൊക്കോ ഇവ്ട്ന്ന്’എന്ന്.
അത് അങ്ങിനെ ഒരു ഉത്തരം കിട്ടാത്ത സമസ്യയായി അവസാനിച്ചു. പിന്നെ കാലം കുറെ കഴിഞ്ഞു കോളേജില്‍ പഠിക്കുമ്പോള്‍ അമ്മമ്മയെ മണിയടിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. ആ വീട്ടിലെ ഉമ്മറത്തുള്ള പ്ലാവ് വെറുതെ മേപ്പട്ട് പോകുകയല്ലാതെ കായ്ക്കാന്‍ മടിച്ചു നിന്നപ്പോള്‍ ദേവകി മുത്തിയുടെ ഉപദേശ പ്രകാരം മുത്തശ്ശന്‍ പ്ലാവിന് ആഭിചാരം ചെയ്തതാണത്രേ. സമയമായിട്ടും കായ്ക്കാത്ത പ്ലാവിന്റെ ചുവട്ടിലേക്ക് അടുത്ത കൊല്ലം കായ്ച്ചില്ലെങ്കില്‍ നിന്നെ മുച്ചൂടും വെട്ടിമാറ്റുമെടി പു.. പ്ലാവേന്നു മുട്ടന്‍ തെറിയും വിളിച്ചു കൊടുവാളും കൊണ്ട് വെട്ടാന്‍ ഓങ്ങി മുണ്ടും പൊക്കി കാണിച്ചാല്‍ അടുത്ത കൊല്ലം പ്ലാവ് കായ്ച്ചിരിക്കും എന്നത് രണ്ടര തരം എന്നാണ് മുത്തി നാട്ടു വിജ്ഞാനം ഉപദേശിച്ചത്. അത് പ്രകാരം മുത്തശ്ശന്‍ പ്ലാവിന് നേരെ മുണ്ടു പൊക്കി കാണിക്കുമ്പോഴാണ് മിസിസ് രാശാവ് എതിരെ വരുകയും കണ്ട കാര്യം കണവന് ചൂടോടെ റിപ്പോര്‍ട് ചെയ്യുകയും ചെയ്തത്. അതിന്റെ ഇമ്പാക്റ്റാണവേ രാശാവിന്റെ പ്രതിഷേധ പ്രസംഗം. ഒറ്റമൂലി പ്രയോഗം ആരോടും പറയരുത് എന്നുള്ളതിനാലാണവേ വലിയമ്മ അന്നെന്നോട് നെഷേധി പ്രയോഗം നടത്തിയത്. പിന്നീട് ദുരാചാങ്ങളെ ചോദ്യം ചെയ്തപ്പോളൊക്കെയും എന്നെ ‘ഹും അവനോ…നെഷേധി’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

ഈയടുത്ത്അടുത്ത ഒരു ബന്ധുവിന്റെ കല്യാണത്തിന് കണ്ടപ്പോള്‍ ആരോ, അവന്‍ തോട്ടശേരിക്കാരുടെ കഥ എഴുതുന്നു എന്ന് പറഞ്ഞപ്പോഴും ഗോമതിയമ്മ ‘ഹും അവനോ…നെഷേധി’ എന്ന് പറഞ്ഞത്രേ. വല്യമ്മേ..സ്റ്റില്‍ ഐ ലവ് യു….

🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.