അഞ്ചാംപനിക്കും റുബെല്ലയ്ക്കും എതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നുകുട്ടികൾ മരിച്ചു
ബെംഗളൂരു : അഞ്ചാംപനിക്കും റുബെല്ലയ്ക്കും എതിരായ പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നുകുട്ടികൾ മരിച്ചു. കർണാടകത്തിലെ ബെലഗാവിയിലാണ് സംഭവം. ജനുവരി 12-ന് കുത്തിവെപ്പെടുത്ത രാമദുർഗ താലൂക്കിലെ ബൊച്ചബാൽ ഗ്രാമത്തിലെ 13 മാസം പ്രായമുള്ള പവിത്ര ഹുലഗൂർ, 14 മാസമായ മധു ഉമേഷ് കരാഗുണ്ടി, മല്ലപുർ താലൂക്കിലെ 12 മാസമായ ചേതൻ പൂജാരി എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുത്തിവെപ്പിനുപയോഗിച്ച സിറിഞ്ചിൽനിന്നുമേറ്റ അണുബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ജില്ലാ ഇമ്യൂണൈസേഷൻ ഓഫീസർ ഈശ്വർ ഗദാഡ് പറഞ്ഞു. 21-ഓളം കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകിയിരുന്നെങ്കിലും ബാക്കി കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.
പ്രതിരോധമരുന്ന് കുത്തിവെപ്പെടുത്ത കുട്ടികളിൽ സാധാരണ കാണാത്ത പാർശ്വഫലമാണ് കണ്ടതെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ. എസ്.വി. മുന്യാൽ പറഞ്ഞു.
മരണ കാരണം കണ്ടെത്താനായി സാംപിളുകൾ പരിശോധനയ്ക്കയച്ചതായി അധികൃതർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.