Follow the News Bengaluru channel on WhatsApp

മലയാളി ട്രക്ക് ഡ്രൈവറെ കൊള്ളയടിച്ച കേസിൽ രണ്ടു പേര്‍ ബെംഗളൂരുവില്‍ പിടിയിലായി

 

ബെംഗളൂരു: മലയാളിയായ ട്രക്ക് ഡ്രൈവറെ ആക്രമിച്ച് 10000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടു പേരെ ബെംഗളൂരുവില്‍ നിന്നും പിടികൂടി.

ജനുവരി ആറിന് തുമകൂരുവില്‍ നിന്നും കുനിഗല്‍, മദ്ദൂര്‍, മൈസൂരു വഴി കേരളത്തിലേക്ക് ഇരുമ്പ് ലോഡുമായി പുറപ്പെട്ട ട്രക്കിലെ ഡ്രൈവറാണ് കവര്‍ച്ചക്കിരയായത്. രാത്രി 10.45 ഓടെ മൈസൂരു ബിലിക്കെരെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം ട്രക്കിനെ തടഞ്ഞ് നിര്‍ത്തി കവര്‍ച്ച ചെയ്യുകയായിരുന്നു.

കവര്‍ച്ച ചെയ്ത ശേഷം അക്രമികള്‍ ട്രക്കിന്റെ താക്കോല്‍ എടുത്ത് രക്ഷപ്പെട്ടു. തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ ബിലിക്കെരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കവര്‍ച്ച സംഘം എത്തിയ കാറിന്റെ നമ്പര്‍ ട്രക്ക് ഡ്രൈവര്‍ പോലീസിന് നല്‍കിയിരുന്നു. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളില്‍ നിന്നും 2000 രൂപയും കാറും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. കവർച്ച സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ളതിനാൽ അറസ്റ്റിലായവരുടെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.