Follow the News Bengaluru channel on WhatsApp

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദ്വൈവാര്‍ഷിക കണ്‍വെന്‍ഷന്‍

ബെംഗളൂരു: ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യൂ.എം.എഫ്) ന്റെ മൂന്നാമത് ദ്വൈവാര്‍ഷിക കണ്‍വെന്‍ഷന്‍ ജനുവരി 16 ന് സൂം പ്ലാറ്റ്ഫോമില്‍ നടന്നു. കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം വേള്‍ഡ് മലയാളി ഫെഡറെഷന്‍ കേരളത്തിന് കൈത്താങ്ങാവാന്‍ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നു മന്ത്രി റിയാസ് പറഞ്ഞു. ഡബ്ല്യൂ.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.

കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയായിരുന്നു. കേരള പ്ലാനിങ് ബോര്‍ഡ് അംഗവും സഫാരി ടി.വിയുടെ മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മുഖപത്രികയായ വിശ്വകൈരളിയുടെ ആറാമത് പതിപ്പ് സന്തോഷ് ജോര്‍ജ് കുളങ്ങര പ്രകാശനം ചെയ്തു. വിശ്വകൈരളി ചിഫ് എഡിറ്റര്‍ സപ്ന അനു ബി ജോര്‍ജ്ജ് നന്ദി പറഞ്ഞു.

2022-2023 ഗ്ലോബല്‍ ക്യാബിനറ്റ് ഭാരവാഹികളായി ഡോ.ജെ.രത്‌നകുമാര്‍ – ഒമാന്‍ (ഗ്ലോബല്‍ പ്രസിഡന്റ്), പൗലോസ് തേപ്പാല – ഖത്തര്‍ (ഗ്ലോബല്‍ കോഡിനേറ്റര്‍), ഹരീഷ് നായര്‍ -ബെനിന്‍ റിപ്പബ്ലിക് (ഗ്ലോബല്‍ സെക്രട്ടറി), നിസാര്‍ എടത്തുംമിത്തല്‍ – ഹെയ്തി (ഗ്ലോബല്‍ ട്രഷറര്‍), റെജിന്‍ചാലപ്പുറം – ഇന്ത്യ, ശ്രീജ ടോമി – ഇറ്റലി, ശിഹാബ് കൊട്ടുകാട് – സൗദി അറേബ്യ (വൈസ് പ്രസിഡന്റ്മാര്‍), ടോംജേക്കബ് – കുവൈറ്റ്, മഞ്ജുഷ ശ്രീജിത്ത് – ഖത്തര്‍, മാത്യു ചെറിയാന്‍ കാലായില്‍ – ഓസ്ട്രിയ (ജോയിന്റ് സെക്രട്ടറിമാര്‍), ജോണ്‍സണ്‍ തൊമ്മാന – ഈജിപ്റ്റ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.