Follow the News Bengaluru channel on WhatsApp

ബാലകസംഘത്തിലെ നാണുവും നാട്ടോര്‍മ്മകളും

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : ഏഴ്    
🔵

ബാല്യകാല സുഹൃത്തും വിഷ്ണുമംഗലം എല്‍. പി. സ്കൂളില്‍ സഹപാഠിയുമായിരുന്നു നാണു. എന്റെ വീടിന് മൂന്നാല് പറമ്പുകള്‍ക്ക് അപ്പുറം ചിറക്കര എന്ന വീട്ടിലാണ് നാണുവിന്റെ അച്ഛന്‍ കണാരേട്ടനും  കുടുംബവും താമസിച്ചിരുന്നത്. (ഏതാനും ദിവസംമുമ്പ്  അന്തരിച്ച നാണുവിന്റെ ജ്യേഷ്ഠന്‍ കുമാരനും എന്റെ സുഹൃത്തും ബാലക സംഘാംഗവുമായിരുന്നു) കണാരേട്ടനും  കുടുംബവും പിന്നീട് പട്ടോന്നുമ്മല്‍ എന്ന വീട്ടിലേക്ക് മാറി. ഞങ്ങള്‍ക്ക് നാട്ടുമുക്കില്‍ ഒരു ചായക്കട ഉണ്ടായിരുന്നു. കണാരേട്ടന്‍ ചായ കുടിക്കാന്‍ ചില ദിവസങ്ങളില്‍ അവിടെ വരും. ചില സായാന്ഹങ്ങളില്‍ കടയുടെ മുന്നിലൂടെ പോകുന്ന കണാരേട്ടന്‍  തികച്ചും മറ്റൊരാളായിരിക്കും. കൈയില്‍ നിവര്‍ത്തി പിടിച്ച പിച്ചാത്തി ഉണ്ടാവും. ചെറുപ്പത്തില്‍ ഞങ്ങളെ ഭയപ്പെടുത്തിയിരുന്ന കണാരേട്ടന്‍ ഇന്നില്ല. നാണു ഇപ്പോള്‍ കുടുംബസമേതം മറ്റൊരു വീട്ടിലാണ്. അവന്റെ ഒരു മകന്‍ ഗള്‍ഫിലും മറ്റെയാള്‍ ഫയര്‍ഫോഴ്‌സിലും ജോലിചെയ്യുന്നു.

നാണു

തലപ്പന്ത്, ഗോളി, ചടുകുടു, വോളിബോള്‍ എന്നിവയായിരുന്നു ചെറുപ്പത്തില്‍ ഞങ്ങളുടെ പ്രധാന കളികള്‍. വലുതായപ്പോള്‍ ശീട്ട് കളിയിലും നാണു സമര്‍ത്ഥനായി. വേനലവധിക്ക് കൊയ്‌തൊഴിയുന്ന വിശാലമായ വിഷ്ണുമംഗലം വയലിലാണ് ഞങ്ങള്‍ തലപ്പന്തും വോളിബോളും കളിച്ചിരുന്നത്. ഗോളികളി ഉത്രോളി കുനിയില്‍ കൃഷ്‌ണേട്ടന്റെയും(എന്റെ മറ്റൊരു ബാല്യകാലസുഹൃത്ത് ഡോക്ടര്‍ ബാബുരാജിന്റെ അച്ഛന്‍) പെഞ്ചാത്തോളി രാമന്‍ നായരുടെയും (പെഞ്ചാത്തോളി രണ്ടുണ്ട് ഞങ്ങളുടെ ഗ്രാമത്തില്‍) വീട്ടുമുറ്റങ്ങളിലും.

രാമന്‍നായരുടെ മകന്‍ കൃഷ്ണന്‍ ഞങ്ങളുടെ സംഘത്തില്‍ അംഗമായിരുന്നു. രാമന്‍നായരുടെ പറമ്പില്‍ ഒരു കൂറ്റന്‍ പുളിമരമുണ്ടായിരുന്നു. ആ പുളിമരത്തണലും ഞങ്ങളുടെ കളിസ്ഥലമായിരുന്നു. കാറ്റില്‍ വീഴുന്ന പുളി പോലും ഞങ്ങള്‍ക്ക് തിന്നു തീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. നാണു ചെറുപ്പത്തിലെ മരം കയറാന്‍ മിടുക്കനായിരുന്നു. പല വീടുകളിലും അടക്ക പറിച്ചു കൊടുത്തു കാശുണ്ടാക്കും. നാണു ഒരു അടക്കാമരത്തില്‍ കയറിയാല്‍ അതു വലിച്ചുലച്ചു മറ്റൊന്നിലേക്കു കയറും. ആറേഴു അടക്കാമരത്തില്‍ നിന്നും അടക്ക പറിച്ച ശേഷമെ താഴെ ഇറങ്ങൂ. കുരുമുളക് പറിക്കുന്നതിലും നാണു മികവു കാട്ടി. വലുതായപ്പോള്‍ നാണു നല്ലൊരു നാടന്‍ പണിക്കാരനായി. ഉപ്പില ശിപായി എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നു നാണുവിന്. അതു എങ്ങിനെ വന്നു എന്നറിയില്ല. ഞങ്ങള്‍ക്കെല്ലാം രസകരമായ വിളിപ്പേരുകള്‍ ഉണ്ടായിരുന്നു. വിഷ്ണുമംഗലം വയല്‍ ഇന്നില്ല. രാമന്‍നായരുടെ പുളിമരവും ഇല്ല. ഞങ്ങള്‍ ആര്‍ത്തലച്ചു കുളിച്ചിരുന്ന പുഴക്കടവോ മീന്‍പിടിച്ചിരുന്ന തോടോ ഒന്നുമില്ല. നാണുവും ഞാനും അന്നത്തെ മറ്റു കൂട്ടുകാരും പലയിടങ്ങളില്‍ പല വേഷങ്ങളിലായി ബാക്കി ജീവിതം വായിക്കുന്നു !.
(തുടരും)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.