Follow the News Bengaluru channel on WhatsApp

ഡോ: ജെ അലക്‌സാണ്ടറെ അനുസ്മരിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: അന്തരിച്ച മുന്‍ ചീഫ് സെക്രട്ടറിയും മന്ത്രിയുമായ ഡോ ജെ. അലക്‌സാണ്ടറെ അനുസ്മരിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. ബാംഗ്ലൂർ കേരള സമാജം വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് കൈരളി നികേതൻ ഓഡിറ്റോറിയത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജനുവരി 10 ന് ഡോ ജെ അലക്‌സാണ്ടര്‍ ഡല്‍ഹി ക്രൈസ്റ്റ് യൂണിവേര്‍സിറ്റിയില്‍ പാടി റെക്കോഡ് ചെയ്ത ‘ ആരാധ്യന്‍ യേശു പരാ ‘ എന്നു തുടങ്ങുന്ന ഭക്തിഗാനത്തോടെ യാണ്
അനുശോചന യോഗം ആരംഭിച്ചത്.

പുഷ്പാര്‍ച്ചനക്ക് ശേഷം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി സി മോഹന്‍ എം പി , എന്‍ എ ഹാരിസ് എം എല്‍ എ , ഐവാന്‍ നിഗ്ലി എക്‌സ് എം എല്‍ എ , നോര്‍ക്ക സ്‌പെഷ്യല്‍ ഓഫീസര്‍ റീസ രഞ്ജിത്ത്,കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ജോയിന്റ് സെക്രട്ടറി , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ജേക്കബ് വര്‍ഗീസ്, ഈ സി എ വൈസ് പ്രസിഡണ്ട് സഞ്ജയ് അലക്‌സ് , എം എം എ സെക്രട്ടറി സിറാജ് , കെ കെ ടി എഫ് ചെയര്‍മാന്‍ ആര്‍ വി ആചാരി, കെ എന്‍ എസ് എസ് പ്രതിനിധി അഡ്വ രാജ് മോഹന്‍ , വികാസ് പ്രസിഡണ്ട് അഡ്വ അനില്‍ കുമാര്‍ തുടങ്ങിയവര്‍ ഡോ ജെ അലക്‌സാണ്ടറെ അനുസ്മരിച്ചു. പങ്കെടുത്തവര്‍ അലക്‌സാണ്ടറെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു.

യുഡിഫ് കര്‍ണാടക സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ചെയര്‍മാന്‍ മെറ്റി ഗ്രേസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ പ്രിയ നേതാവിനെ അനുസ്മരിച്ചു. ഔദ്യോഗിക തലത്തിലും, രാഷ്ട്രീയരംഗത്തും ഒരു പോലെ സാധാരണക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് മലയാളികളെ സംബന്ധിച്ച് ഒരു തീരാനഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു. കണ്‍വീനര്‍ എം. കെ നൗഷാദ്, ശംസുദ്ദീന്‍ കൂടാളി, സഞ്ജയ് അലക്‌സ്, പ്രമോദ് നമ്പ്യാര്‍, ചവശ്ശേരി,ഡിസിസി സെക്രട്ടറിമാരായ അലക്‌സ് ജോസഫ്, ജെയ്‌സണ്‍ ലൂക്കോസ്,ജോണിയച്ഛന്‍, ആന്റോ, ജിജു ജോസ്, അനീഷ് വര്‍ണ എന്നിവര്‍ സംസാരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.