Follow the News Bengaluru channel on WhatsApp

ഷുഗറും പ്രഷറും പരിശോധിക്കാൻ എടിഎം

കൊച്ചി: പണമെടുക്കാൻ മാത്രമല്ല ഇനി ആരോഗ്യ പരിശോധനയ്ക്കും എടിഎം സഹായിക്കും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) നേതൃത്വത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലാണ് ഹെൽത്ത് എടിഎം സ്ഥാപിച്ചത്.

ഒരാൾക്ക് രക്ത പരിശോധന നടത്തണമെന്നിരിക്കട്ടെ. രക്തത്തിന്റെ സാമ്പിൾ എടുത്ത സ്ട്രിപ്പ് എടിഎമ്മിലേക്ക് ഇടണം. നിമിഷങ്ങൾക്കകം പരിശോധനാ ഫലം കിട്ടും. ആരോഗ്യപ്രവർത്തകരോ പരിശീലനം നേടിയവരോ ആണ് ഹെൽത്ത് എടിഎം പ്രവർത്തിപ്പിക്കുക. ഒട്ടേറെ രോഗികൾ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെല്ലാം ഹെൽത്ത് എടിഎം ഉപകാരപ്രദമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തന്നെ പരിശോധനകൾ നടത്താനായാൽ രോഗികൾക്ക് ലാബുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.

രക്തസമ്മർദം, ഷുഗർ, ഇസിജി, ലിപിഡ് പ്രൊഫൈൽ തുടങ്ങി ഒട്ടേറെ പരിശോധനകൾ ഹെൽത്ത് എടിഎം വഴി ചെയ്യാം. ടൈഫോയ്ഡ്, മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങളുടെ പരിശോധനയ്ക്കും ഈ എടിഎം ഉപയോഗപ്പെടുത്താം. പ്രവർത്തനം വിജയകരമെന്നു കണ്ടാൽ ഹെൽത്ത് എടിഎം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.