Follow the News Bengaluru channel on WhatsApp

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രഥോത്സവം; പൂജാരി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രഥോത്സവം നടത്തിയ സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കിലെ സഖരായപട്ടണയില്‍ തിങ്കളാഴ്ചയാണ് സംഭവം. ശ്രീ ശകുന രംഗനാഥസ്വാമി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ രഥോത്സവത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ആഘോഷങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിതിന് പുറമെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. എന്‍. രമേഷ് ഉത്സവങ്ങള്‍ക്കും പൊതുകൂടിചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിലക്ക് വകവെക്കാതെ നടത്തിയ ചടങ്ങുകളില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്.

ഉത്സവത്തിന്റെ സംഘാടകര്‍ക്കെതിരെ റവന്യൂ ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര സഖരായണപട്ടണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൂജാരി കൃഷ്ണ ഭട്ട് അടക്കമുള്ള ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.