ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കുമെന്ന് സാനിയ മിര്‍സ വ്യക്തമാക്കി. 2022 ആസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് വിരമിക്കല്‍ കാര്യം പ്രഖ്യാപിച്ചത്.

‘ഇത് എന്റെ അവസാന സീസൺ ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സീസൺ അവസാനം വരെ കളിക്കാനാകുമോ എന്ന് അറിയില്ല. ഞാൻ പരമാവധി ശ്രമിക്കും’, സാനിയ വ്യക്തമാക്കി. ഓസ്ട്രേലിയൻ ഓപ്പണിൽ യുക്രെയ്ൻ താരം നാദിയ കിചെനോകുമായി ചേർന്നാണ് താരം കോർട്ടിലിറങ്ങിയത്. എന്നാൽ സ്ലൊവേനിയൻ ജോഡി തമാര സിദാൻസെക്-കാജ ജുവാൻ സഖ്യത്തോട് രണ്ടു സെറ്റ് പോരാട്ടത്തിൽ പരാജയപ്പെട്ടു. സ്കോർ: 4-6, 6-7. മത്സരം ഒരു മണിക്കൂറും 37 മിനിറ്റും നീണ്ടു നിന്നു.

2003 മുതൽ പ്രൊഫഷണൽ ടെന്നീസ് കളിക്കുന്ന താരം 19 വർഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പറായ താരം കരിയറിൽ ആറു ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കി. സിംഗിൾസിൽ ഏറ്റവുമുയർന്ന റാങ്കിങ് 27 ആണ്. 2007-ലായിരുന്നു ഈ നേട്ടം. ഇതോടെ ഏറ്റവുമയർന്ന ലോക റാങ്ക് സ്വന്തമാക്കുന്ന ഇന്ത്യയുടെ ഒരേയൊരു വനിതാ ടെന്നീസ് താരം എന്ന നേട്ടവും ഹൈദരാബാദുകാരി സ്വന്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.