മലയാളിയെ ബെംഗളൂരുവിൽ ഓട്ടോറിക്ഷ യാത്രക്കിടെ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരു ബാനസവാടി റെയില്‍വേ സ്റ്റേഷനിലിറങ്ങി താമസ സ്ഥലത്തേക്ക് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ മലയാളിയെ അക്രമികള്‍ കൊള്ളയടിച്ചു. പാലക്കാട് സ്വദേശിയും ബെംഗളൂരുവില്‍ കച്ചവടക്കാരനുമായ അഹമ്മദ് കബീറാണ് കവര്‍ച്ചക്ക് ഇരയായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

നാട്ടിൽ നിന്നും പുലര്‍ച്ചെ ബാനസവാടിയില്‍ ട്രെയിനില്‍ വന്നിറങ്ങി നീലസാന്ദ്രയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ അള്‍സൂരു ആര്‍.ബി.എന്‍.എസ്. ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് അക്രമികള്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി കബീറിനെ കൊള്ളയടിച്ചത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഓട്ടോ തടഞ്ഞ് നിര്‍ത്തി വടിവാള്‍ കൊണ്ട് ഭീഷണിപ്പെടുത്തി കബീറിനോട് കാശ് ആവശ്യപ്പെടുകയായിരുന്നു. കബീറില്‍ നിന്നും 3500 രൂപ തട്ടിയെടുത്ത ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.

അക്രമികള്‍ തമിഴിലാണ് സംസാരിച്ചെതെന്നാണ് കബീര്‍ പറയുന്നത്. അക്രമികളോട് സംസാരിക്കാനോ എതിര്‍ക്കാനോ നില്‍ക്കാതെ ഓട്ടോ ഡ്രൈവര്‍ മാറി നില്‍ക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ഓട്ടോ ഡ്രൈവറുടെ ഒത്താശയുള്ളതായി സംശയിക്കുന്നതായും കബീര്‍ പറഞ്ഞു. എ.ഐ.കെ.എം.സി.സി. നീലസാന്ദ്ര ഏരിയാ കമ്മിറ്റി പ്രവര്‍ത്തകനാണ് അഹമ്മദ് കബീര്‍.

പുലര്‍ച്ചെ നഗരത്തില്‍ വന്നിറങ്ങുന്ന മലയാളികളെ കൊള്ളയടിക്കുന്ന പല സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് ഇത്തരം കവര്‍ച്ച സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനുവരി രണ്ടിന് രാവിലെ ബസില്‍ ബെംഗളൂരുവിലെത്തിയ തൃശൂര്‍ സ്വദേശിയായ യുവാവ് കവര്‍ച്ചക്ക് ഇരയായിരുന്നു. യുവാവിനെ അക്രമികള്‍ കത്തികൊണ്ട് ആക്രമിച്ച് മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന ആയിരം രൂപയും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.