Follow the News Bengaluru channel on WhatsApp

ഹോം ഐസൊലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി

ബെംഗളൂരു: ഐസൊലേഷന്‍ സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം രോഗലക്ഷണങ്ങള്‍ ഉള്ള എല്ലാ ആളുകളും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാകണം. ഫലം നെഗറ്റീവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂടി നടത്തണം. ജോലിസ്ഥലത്തോ താമസ സ്ഥലത്തോ കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനക്ക് വിധേയമാകണമെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഇത്തരത്തിലുള്ളവർ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് പുറത്തു പോകാം. വീണ്ടും പരിശോധന ആവശ്യമില്ല.

രോഗം സ്ഥിരീകരിച്ചവർ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം. തുടര്‍ന്ന് അവസാനത്തെ മൂന്നു ദിവസം പനിയോ മറ്റു രോഗലക്ഷണങ്ങളോ ഇല്ലെങ്കില്‍ പുറത്തു പോകാം. വീണ്ടും പരിശോധന ആവശ്യമില്ല.

അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ പരിശോധനക്ക് വിധേയമാകാനും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരോട് അഞ്ച് ദിവസത്തെ ഹോം ഐസൊലേഷനിലോ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലോ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ കാണാം:

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.