Follow the News Bengaluru channel on WhatsApp

കെ റെയിൽ പദ്ധതിക്കെതിരെ ഹർജി നൽകിയവരുടെ ഭൂമിയിലെ സർവേ അടുത്ത സിറ്റിങ് വരെ ഹൈക്കോടതി തടഞ്ഞു

കൊച്ചി: കെ റെയിൽ പദ്ധതിക്കെതിരെ ഹർജി നൽകിയവരുടെ ഭൂമിയിലെ സർവേ അടുത്ത സിറ്റിങ് വരെ ഹൈക്കോടതി തടഞ്ഞു. ഡിപിആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് അടുത്തമാസം ഏഴിലേക്ക് മാറ്റി. ഇതുവരെ സർവേ നടപടികൾ നിർത്തിവെക്കും.

ഏകദേശം 10 ഓളം ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണയിലുള്ളത്. എന്ത് അടിസ്ഥാനത്തിലാണ് ഡിപിആർ തയാറാക്കിയത്, ഏരിയൽ സർവേയുടെ അടിസ്ഥാനത്തിൽ ഡിപി ആർ തയാറാക്കിയത് നിയമപരമാണോ, നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ സർക്കാർ പദ്ധതിക്ക് തയാറെടുത്തത് ,സർവേ നടത്തുമുമ്പേ തന്നെ ഡിപിആർ തയ്യാറാക്കിയോ, സർവ്വേ പൂർത്തിയാകാതെ 955 ഹെക്ടർ ഏറ്റെടുക്കാൻ എങ്ങനെ അനുമതി നൽകും.

നേരിട്ടെത്തി സർവേ നടത്താതെയുളള ഡിപിആർ എങ്ങനെയാണ് നിലനിൽക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി ചോദിച്ചത്. സിൽവർ ലൈനിന് കേന്ദ്ര സർക്കാരിൽ തിന്ന് തത്വത്തിൽ അനുമതി കിട്ടി. ഏരിയൽ സർവേയുടെ അടിസ്ഥാനത്തിലാണ് ഡിപിആർ തയാറാക്കിയത്. പദ്ധതിമേഖലയിൽ നേരിട്ടെത്തിയുളള സർവേ തുടരുകയാണ്. സാമൂഹികാഘാത പഠനത്തിനാണ് സർവേ , ഭൂമി ഏറ്റെടുക്കലിനല്ലെന്നുമായിരുന്നു സർക്കാർ ഇതിന് മറുപടി നൽകിയത്. എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാനാകൂ എന്നും കല്ലിട്ടുന്നതിന് മുൻപ് സർവേ തീർക്കണമായിരുന്നു എന്നും കോടതി സർക്കാരിനെ ഓർമിപ്പിച്ചു .


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.