Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നിന്നുള്ള പറക്കലിനിടെ 2 വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം, അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ പറന്നതിനേതുടര്‍ന്നുള്ള കൂട്ടിമുട്ടല്‍ ഒഴിവായത് തലനാരിഴക്ക്. ജനുവരി ഏഴിന് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് ആശയവിനിമയത്തിലെ പിഴവു മൂലം നേര്‍ക്കുനേര്‍ നീങ്ങിയത്.

ഏഴാം തീയതി രാവിലെ 8.45ന് ബെംഗളൂരുവില്‍ നിന്നും കൊല്‍ക്കത്തയിലേക്കും( 6E-455 ) ഭുവനേശ്വറിലേക്കും ( 6E-246 ) രണ്ടു റണ്‍വേകളില്‍ നിന്നും ഒരേ സമയം ടേക്ക് ഓഫ് ചെയ്യാനാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയത്. 3000 അടി ഉയരത്തിലെത്തിയപ്പോഴാണ് ഇരുവിമാനങ്ങളും സുരക്ഷിത അകലത്തിലല്ലെന്ന് (Breach of Separation) റഡാര്‍ കണ്‍ട്രോള്‍ വിഭാഗം മനസിലാക്കിയത്. തുടര്‍ന്ന് അടിയന്തരമായി ഇരു പൈലറ്റുമാര്‍ക്കും കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശം നല്‍കിയതോടെ ആകാശത്തുവെച്ചുള്ള കൂട്ടിയിടി ഒഴിവാകുകയായിരുന്നു.

ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.ഐ) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഡി.ജി.സി.ഐ മേധാവി അരുണ്‍ കുമാര്‍ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.