വ്യാജ നെയ്യ് നിർമാണം; ഏഴു പേര് പിടിയിലായി
ബെംഗളൂരു: നന്ദിനി നെയ്യില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്ന റാക്കറ്റിലെ ഏഴു പേരെ മൈസൂരുവില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 16 ന് മൈസൂരു ചാമുണ്ഡി മലനിരകളുടെ താഴ് വാരത്തുള്ള ഹൊസഹൂണ്ടി ഗ്രാമത്തിലെ ഒരു വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയിലാണ് കെ.എം.എഫിന്റെ നന്ദിനി നെയ്യ് വ്യാജമായി നിര്‍മിച്ച് വിറ്റഴിക്കുന്നത് കണ്ടെത്തിയത്. വ്യാജ നെയ്യ് നിർമാണ യൂണിറ്റിനെ കുറിച്ച് സമീപത്തെ ജനങ്ങളാണ് അധികൃതരെ വിവരമറിയിച്ചത്. അര ടൺ വ്യാജ നെയ്യ്, നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 500 കിലോ വനസ്പതി, 500 ലിറ്റർ പാം ഓയിൽ എന്നിവ ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. കേസിലെ പ്രതികള്‍ ഒളിവിലായിരുന്നു. ഇതില്‍ ഏഴു പേരെയാണ് പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി ഉടന്‍ അറസ്റ്റിലാകുമെന്നും പോലിസ് സൂപ്രണ്ട് ചേതന്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.