Follow the News Bengaluru channel on WhatsApp

മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനൽകാൻ കേന്ദ്ര തീരുമാനം

ന്യൂഡൽഹി: മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനൽകാൻ കേന്ദ്രം തീരുമാനം. ചെന്നൈ മൃഗശാലയിൽ സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്തതിനെ തുടർന്നാണ് മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനൽകാൻ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ 15 സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്തിരുന്നു.

ആദ്യഘട്ട പരീക്ഷണമെന്നനിലയിൽ ഗുജറാത്തിലെ ജുനഗഢിലെ സക്കർബാഗ് മൃഗശാലയിലെ സിംഹങ്ങളിലും പുള്ളിപ്പുലികളിലും മരുന്ന് പരീക്ഷിക്കും. ഐ.സി.എം.ആറും ഹരിയാണ നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വീൻസും (എൻ.ആർ.സി.ഇ.) സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് മൃഗങ്ങൾക്ക് നൽകുക.

മൃഗങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സൗകര്യമുള്ള ഇന്ത്യയിലെ ആറുമൃഗശാലകളിലൊന്നാണ് സക്കർബാഗിലേത്. ഇവിടെ എഴുപതിലധികം സിംഹങ്ങളും 50 പുള്ളിപ്പുലികളുമുണ്ട്. 15 മൃഗങ്ങൾക്കാകും 28 ദിവസത്തെ ഇടവേളയിൽ രണ്ടുഡോസുകളായി വാക്സിൻ നൽകുക. രണ്ടാമത്തെ ഡോസിനുശേഷം രണ്ടുമാസത്തേക്ക് മൃഗങ്ങളെ ആന്റിബോഡികൾക്കായി നിരീക്ഷിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.