Follow the News Bengaluru channel on WhatsApp

വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ചതിന് പണമിടപാടുകാരിയെ വെടിവെച്ചുകൊന്നു; മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

ബെലഗാവി: വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരികെ ചോദിച്ചതിന് പണമിടപാടുകാരിയെ വെടിവെച്ചു കൊന്നു. കര്‍ണാടകയിലെ ബെളഗാവിയിലാണ് സംഭവം. ജില്ലയിലെ ഹുക്കേരി സ്വദേശിനി ഗൗരവ സുബേദാറാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബെളഗാവി സങ്കേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലറായ ഉമേഷ് കാംബ്ലെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ ഒളിവിലാണ്.

പണമിടപാട് നടത്താറുള്ള ഗൗരവയില്‍ നിന്നും ഉമേഷ് 25 ലക്ഷം രൂപ വായ്പ വാങ്ങിച്ചിരുന്നു. തുക തിരിച്ചു കിട്ടാത്തതിനാല്‍ ഇവര്‍ പലതവണ ഉമേഷിനോട് തുക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിരസിച്ച ഉമേഷ് ഗൗരവയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രണ്ട് വാടക ഗുണ്ടകളേയും സമീപിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്ന് വാടക ഗുണ്ടകളുടെ സഹായത്തോടെ തോക്ക് സംഘടിപ്പിച്ച് ഗൗരവയെ വെടിവെച്ചു കൊല്ലുകയായിരുന്നു. നെഞ്ചിലും കഴുത്തിലും വെടിയേറ്റ ഗൗരവ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് തിരച്ചല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.