Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലേക്ക് പ്രവേശിക്കാൻ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ നാല് മലയാളികള്‍ക്കെതിരെ കേസ്

ബെംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയായ ചാമരാജനഗറിലെ മൂലഹോളെ ചെക്ക് പോസ്റ്റ് വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കാൻ വ്യാജ ആര്‍.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റ് നല്കിയ നാല് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശികളായ വിജയ്, ജയപ്രകാശ്, സന്തോഷ്, വിജയന്‍ എന്നിവര്‍ക്കെതിരെയാണ് ഗുണ്ടല്‍പേട്ട് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ നല്‍കി കര്‍ണാടകയിലേക്ക് കടന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച ഇവര്‍ നല്‍കിയ കോപ്പികള്‍ പരിശോധിച്ചപ്പോഴാണ് രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞത്. പ്രതികളില്‍ ഒരാളുടെ പേരില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മറ്റു മൂന്നു പേരുടെ പേരില്‍ വ്യാജ പകര്‍പ്പുകള്‍ നിര്‍മിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 465,468,471,420 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. കണ്ണൂര്‍-കുടക് അതിര്‍ത്തിയായ മാക്കൂട്ട ചെക്ക് പോസ്റ്റില്‍ സര്‍ട്ടിഫിക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് പരിശോധിച്ചുറപ്പിച്ച ശേഷമാണ് യാത്രക്കാരെ കര്‍ണാടകയിലേക്ക് കടത്തിവിടുന്നത്. അതേ സമയം മൂലഹോളയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കിയിരുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റുമായി ചിലര്‍ അതിര്‍ത്തി കടക്കുന്നത്. ഇതിന് പിറകില്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മൂലഹോളയിലെ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.