Follow the News Bengaluru channel on WhatsApp

ചെറിയ കല്ലിന്റെ ഭാരം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം നാല്

സുഖശീതളമായ ഒരു സായാഹ്നം. സൗമ്യ തന്റെ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ നടക്കാനിറങ്ങിയതായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അതവരുടെ ദിനകൃത്യങ്ങളുടെ ഭാഗമാണ്. പരസ്പരം വിശേഷങ്ങള്‍ പറഞ്ഞ്, കളിചിരികള്‍ പങ്കുവച്ച്, പ്രകൃതിസൗന്ദര്യം ആസ്വദിച്ച് എല്ലാ ദിവസവും അല്‍പ്പസമയം.

പതിവിന് വിപരീതമായി തന്റെ സുഹൃത്ത് ഇന്ന് വളരേ നിശബ്ദയാണ് എന്ന് സൗമ്യക്ക് മനസിലായി. സാധാരണ ഗതിയില്‍ വാതോരാതെ സംസാരിക്കുന്ന ആളാണ്. ഓരോ സംഭവങ്ങളുടെയും ചെറിയ ഘടകങ്ങളെപ്പോളും വിശദമായി പറഞ്ഞ്, ചിരിച്ചും ചിരിപ്പിച്ചും പെരുമാറാറുള്ള ആളാണ് ഇന്ന് സംസാരിക്കാന്‍ കഴിവില്ലാത്തവളെപ്പോലെ നിശബ്ദയായിരിക്കുന്നത്. എന്തോ ഗൗരവകരമായ പ്രശ്‌നം അതിനുപിന്നില്‍ ഉണ്ടാകുമെന്ന് സൗമ്യക്ക് തോന്നി. കുറേ സമയം ആലോചിച്ചിട്ടും അതെന്താകുമെന്ന് അവള്‍ക്ക് പിടികിട്ടിയില്ല.

പതിവ് ശീലങ്ങളില്‍ നിന്നും ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി അടുത്തുള്ള കോഫി ഷോപ്പില്‍ നിന്നും രണ്ട് കോഫിയും വാങ്ങി സൗമ്യ സുഹൃത്തിനെയും കൂട്ടി പാര്‍ക്കിലെ ഒരു ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. ഒരുമിച്ച് കാപ്പി കഴിക്കുമ്പോള്‍ ചെറിയ സംഭാഷണങ്ങളിലൂടെ കൂട്ടുകാരിയുടെ മനസ്സറിയാമെന്ന് അവള്‍ കരുതി. അങ്ങനെ അന്നത്തെ വിശേഷങ്ങളും ചെറിയ തമാശകളുമൊക്കെയായി സൗമ്യ കൂട്ടുകാരിയെ നല്ല മൂഡിലേക്കാക്കി. അവള്‍ നോര്‍മലായി എന്ന് തോന്നിയ സമയത്ത് എന്താണ് വിഷാദകാരണമെന്ന് അവളോട് ചോദിച്ചു. എന്നാല്‍ തല കുമ്പിട്ടിരുന്നതല്ലാതെ കൂട്ടുകാരി മറുപടിയൊന്നും പറഞ്ഞില്ല.

അല്‍പ്പസമയം കാത്തിരുന്നതിനു ശേഷം സൗമ്യ തങ്ങള്‍ ഇരിക്കുന്ന ബഞ്ചിന്റെ സമീപത്ത് നിന്നും ഒരു കല്ല് കയ്യിലെടുത്ത് തന്റെ സുഹൃത്തിന്റെ നേരെ നോക്കി. ‘ഈ കല്ലിന് എത്ര ഭാരമുണ്ടന്ന് അറിയാമോ?’ അവള്‍ ചോദിച്ചു. തങ്ങള്‍ ഇതുവരെ സംസാരിച്ചുകൊണ്ടിരുന്നതുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യം കെട്ട് കൂട്ടുകാരി അമ്പരന്നു. ഇവള്‍ക്കിത് എന്ത് പറ്റി എന്ന ചിന്തയോടെ ‘ഇരുന്നൂറ് ഗ്രാമുണ്ടാകും’ എന്നവള്‍ മറുപടി പറഞ്ഞു.

‘ ആയിരിക്കാം, പക്ഷെ എത്ര നേരം ഞാനിത് പിടിച്ചിരിക്കുന്നു എന്നതിനനുസരിച്ച് ഈ കല്ലിന്റെ ഭാരം എനിക്ക് വ്യത്യാസപ്പെടും. അരമണിക്കൂര്‍ ഞാനിത് ഇതേപോലെ ഉയര്‍ത്തിപ്പിടിച്ചാല്‍, എനിക്കിത് രണ്ട് കിലോ ആയി തോന്നും, ഒരു മണിക്കൂറായാല്‍ അത് ഇരുപത് കിലോ ആയി മാറും. അഞ്ചു മണിക്കൂര്‍ കഴിയുമ്പോള്‍ ഇതേ കല്ല് ഇരുന്നൂറ് കിലോ ആണെന്നു തോന്നും.’ സൗമ്യ പറഞ്ഞു.

എന്താണ് അവള്‍ പറഞ്ഞുവരുന്നത് എന്ന് മനസിലാകാതെ, ചുളിഞ്ഞ നെറ്റിയോടെ കൂട്ടുകാരി സൗമ്യയുടെ മുഖത്തേക്ക് നോക്കി. സൗമ്യ തുടര്‍ന്നു, ‘ഈ ചെറിയ കല്ലുപോലെയാണ് നമ്മുടെ പ്രശ്‌നങ്ങളും, അവ പരിഹരിക്കാതെയും ആരോടും തുറന്നു പറയാതെയും എത്ര നേരം ഉള്ളില്‍ സൂക്ഷിക്കുന്നുവോ അതിനനുസരിച്ച് അവ നമ്മിലുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വര്‍ധിക്കും. കല്ല് തൂക്കി എറിയുന്നത് പോലെ സ്ട്രെസ്സിനെയും എറിഞ്ഞു കളഞ്ഞ് മുന്നോട്ട് പൊക്കൊണ്ടേയിരിക്കണം’.

സൗമ്യയുടെ വാക്കുകള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലായ കൂട്ടുകാരി കണ്ണില്‍ പുതിയ തിളക്കത്തോടെ അവളെനോക്കി പുഞ്ചിരിച്ചു.

ഓഫീസിലും, വീട്ടിലും, സമൂഹത്തിലുമൊക്കെയായി നിരവധി പ്രശ്‌നങ്ങളെ അഭിമുഖികരിക്കുന്നവരാണ് നാം. പങ്കു വെയ്ക്കാതെയും പരിഹരിക്കാതെയും ഉള്ളില്‍ സൂക്ഷിക്കുന്നിടത്തോളം, അവ നമ്മില്‍ ഏല്‍പ്പിക്കുന്ന ഭാരം വളരേ,ഉയര്‍ന്നതായിരിക്കും. അവയില്‍ നിന്നും രക്ഷ പെടാനുള്ള മാര്‍ഗം വളരേ ലളിതമാണ്. ‘throw it away & move forward’ ഈ മന്ത്രം ഒരു ശീലമാക്കി യാല്‍ ജീവിതം കൂടുതല്‍ സന്തോഷം നിറഞ്ഞതാകുന്നത് കാണാം., പിരിമുറുക്കങ്ങളെ അതിജീവിക്കാനുള്ള നിരവധി വഴികളെക്കുറിച്ച് ഈ പക്തിയുടെ ഒന്നാം അധ്യായത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിരുന്നു. സ്വന്തം പ്രശ്‌നങ്ങളെ തുറന്നു പറയാനുള്ള ഒരാളെ കണ്ടെത്തിയാല്‍ അത് പ്രശ്‌നപരിഹാരത്തിനുള്ള വഴിതുറക്കും.

മനുഷ്യന്റെ അടിസ്ഥാന വിശേഷണം തന്നെ സാമൂഹ്യജീവി എന്നുള്ളതാണ്. മനസ് തുറക്കാന്‍ കഴിയുന്ന ബന്ധങ്ങളില്ലങ്കില്‍ ആളുകളെ വിശ്വസിക്കുന്നതിലും കൂടെകൂട്ടുന്നതിലും എന്തോ പ്രശ്‌നം നാം നേരിടുന്നുണ്ട് എന്നാണര്‍ത്ഥം. ഏറ്റവുമാദ്യം പരിഹരിക്കേണ്ടത് അതാണ്. ഒരുപക്ഷെ ‘എല്ലാം തുറന്നു സംസാരിക്കാന്‍ കഴിയുന്ന ഒരാള്‍’ എന്ന് പറയുമ്പോള്‍ ഒരു കമിതാവിനെയോ, പങ്കാളിയെയോ മാത്രമാകും നാം ആ സ്ഥാനത്തേക്ക് സങ്കല്‍പ്പിക്കുന്നത്. പക്ഷെ അത് നിര്‍ബന്ധമായും അങ്ങനെ ആകണമെന്നില്ല. നിങ്ങളുടെ സുഹൃത്തിനും, സഹപ്രവര്‍ത്തകര്‍ക്കും, മാതാപിതാക്കള്‍ക്കും, മക്കള്‍ക്കും അയല്‍ക്കാര്‍ക്കും, അധ്യാപകര്‍ക്കുമൊക്കെ മാനസീക പിരിമുറുക്കങ്ങളില്‍ നിന്നും നമ്മെ കരകേറ്റാന്‍ കഴിയും. അതിനവര്‍ എപ്പോഴും സന്നദ്ധരാണ്താനും. മുന്‍പൊരിക്കലും മനസ് തുറന്ന് അവരോടു സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ലാത്തത് കൊണ്ടാണ് ‘അവരോടു പറഞ്ഞാല്‍ ശരിയാകില്ല’ എന്ന ചിന്തയില്‍ നാം നില്‍ക്കുന്നത്. തെറ്റായ ആ ചിന്തയെ തുടച്ചെറിയേണ്ടതുണ്ട്.

സ്വന്തം പ്രശ്‌നങ്ങളെപ്പറ്റി മാത്രമല്ല ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കാന്‍ കൂടി ഈ ലേഖനം ഓര്‍മ്മപ്പെടുത്തുന്നു. ജീവിതത്തില്‍ നാം നിരന്തരം സഹവസിക്കുന്നവരോ, ഒരുപക്ഷെ അപരിചിതരോ ആകട്ടെ. നമ്മുടെ മുന്‍പില്‍ വന്നെത്തുന്ന ഒരാള്‍ക്ക് ഉള്ളിലൊതുക്കിയ എന്തോ വേദയുണ്ട് എന്ന് തോന്നിയാല്‍ are u ok? എന്ന് ചോദിക്കാനോ അവര്‍ക്കൊപ്പം അല്‍പ്പം സമയം ചിലവഴിക്കാനോ ഒട്ടും മടിക്കരുത്. അവരോടു നമുക്കുള്ള കരുതല്‍ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും തുറന്ന് പ്രകടിപ്പിക്കുക. വളരേ സങ്കീര്‍ണമാണ് മനുഷ്യമനസ് അത് എപ്പോള്‍ ഏത് ദിശയില്‍ സഞ്ചരിക്കുമെന്നോ എന്ത് തീരുമാനമെടുക്കുമെന്നോ പ്രവചിക്കാനാവില്ല. ആര്‍ദ്രതയോടെയുള്ള നമ്മുടെ ഒരു വാക്ക്, സ്‌നേഹപ്പൂര്‍വ്വമായ ഒരു പുഞ്ചിരി ആശങ്കയിലാണ്ട മനസിനെ ആഴത്തില്‍ സന്തോഷിപ്പിക്കും. ‘തന്നെപ്പറ്റി ഉത്കണ്ഠയുള്ള ഒരാളുണ്ട്’ എന്ന വിശ്വാസം ഒരുപക്ഷെ ആത്മഹത്യയില്‍ നിന്നു പോലും മറ്റുള്ളവരെ പിന്തിരിപ്പിച്ചേക്കാം. അതുകൊണ്ട് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഹൃദയം തുറന്നു വയ്ക്കുക. കരുണയുടെ കണ്ണുകള്‍ക്കൊണ്ട് ലോകത്തെ പുണരുക⏺️

അധ്യായം ഒന്ന്

നഗരവാരിധി നടുവില്‍ നാം
വായിക്കാം ▶️

നഗരവാരിധി നടുവില്‍ നാം

അധ്യായം രണ്ട്

പൊളിച്ചടക്കലുകൾ
വായിക്കാം ▶️

പൊളിച്ചടക്കലുകൾ

 

അധ്യായം മൂന്ന്

ട്രാഫിക്കിലെ ജീവിതപാഠങ്ങള്‍
വായിക്കാം ▶️

ട്രാഫിക്കിലെ ജീവിതപാഠങ്ങള്‍

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.