Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ഹെല്‍മെറ്റുകള്‍ക്ക് ഐ.എസ്.ഐ മുദ്ര നിര്‍ബന്ധമാക്കുന്നു

ബെംഗളൂരു: നഗരത്തിലെ നിരത്തുകളിൽ ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് ജോയിൻ്റ് പോലീസ് കമീഷണർ (ട്രാഫിക്) ബി.ആർ. രവികാന്തേ ഗൗഡ പറഞ്ഞു. തലക്ക് മതിയായ സംരംക്ഷണം നൽകാത്ത നിലവാരമില്ലാത്ത ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്നവരെ അടുത്ത 15 ദിവസം വരെ ബോധവത്കരിക്കുമെന്നും തുടർന്ന് ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നവരിൽ നിന്നും 500 രൂപ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹാഫ് ഹെൽമറ്റുകളും നിലവാരമില്ലാത്ത ഹെൽമറ്റുകളും ഉപയോഗിക്കുന്നത് വഴി റോഡപകടങ്ങളിൽ മരണങ്ങൾ വർധിക്കുന്ന സാഹചര്യം വർധിച്ചതോടെയാണ് നിരോധനത്തെ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 ൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കവേ 113 പേരാണ് റോഡപകടങ്ങളിൽപ്പെട്ട് മരിച്ചത്. ഇതിൽ കൂടുതൽ പേരും ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകളാണ് ധരിച്ചിരുന്നത്. ഐ.എസ്.ഐ ഇതര ഹെൽമറ്റുകൾക്ക് എതിരെയുള്ള നടപടി പിഴ ഈടാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തല്ലെന്നും നിലവാരമില്ലാത്ത ഹെൽമറ്റുകൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

2018 ജനുവരിൽ ബെംഗളൂരുവിൽ ഇതേ പരിഷ്കാരം നടപ്പിലാക്കിയിരുന്നുവെങ്കിലും യാത്രക്കാരിൽ നിന്നും പ്രതിഷേധമുണ്ടായതോടെ നിർദ്ദേശം പിൻവലിച്ചിരുന്നു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.