Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ എം.ബി.ബി.എസിന് ഈ വര്‍ഷം 160 അധിക സീറ്റുകള്‍

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ എം.ബി.ബി.എസിന് ഈ വർഷം 160 അധിക സീറ്റുകള്‍. ചിക്കബെല്ലാപുരയില്‍ പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മെഡിക്കല്‍ ബിരുദ പഠനത്തിനുള്ള 100 സീറ്റുകള്‍ക്കുള്ള നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ 150 സീറ്റുകളില്‍ സര്‍ക്കാര്‍ ക്വാട്ടയായ (40%) 60 സീറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചതോടെയുമാണ് ഈ അധ്യയന വര്‍ഷത്തില്‍ പുതുതായി 160 സീറ്റുകള്‍ നിലവില്‍ വരുന്നത്.

ഇതിന് പുറമെ ചിക്കമഗളൂരു, ഹാവേരി, ഗദഗ് ജില്ലകളില്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതി തേടിയുള്ള അപേക്ഷകള്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിഗണനയിലുള്ളതിനാല്‍ വരും നാളുകളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. കര്‍ണാടകയില്‍ നിലവില്‍ 48 മെഡിക്കല്‍ കോളേജുകളിലായി 8000 എം.ബി.ബി.എസ് സീറ്റുകളാണ് ഉള്ളത്. 2020-2021 കാലയളവില്‍ സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളുടെ എണ്ണം 3,640 ആയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.