Follow the News Bengaluru channel on WhatsApp

യുക്രൈനിൽ റഷ്യയുടെ യുദ്ധം ആരംഭിച്ചു; ആറിടങ്ങളിൽ സ്ഫോടനം

യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടങ്ങിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്. ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി വാര്ത്തകൾ വരുന്നുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഇതിനിടെ ഒരു റഷ്യന്‍ വിമാനം യുക്രൈന്‍ വെടിവെച്ചിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യൻ വ്യോമാക്രമണത്തിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു.

യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ഇതിനിടെ റഷ്യന്‍ സൈന്യം ഒഡെസയിലും മറ്റ് പ്രദേശങ്ങളിലും അതിര്‍ത്തി കടന്ന് ഖാര്‍ക്കീവില്‍ ഇറങ്ങിയതായി യുക്രൈനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യന്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു.

അതേസമയം യു​ക്രെ​യ്നി​ല്‍​നി​ന്ന് റ​ഷ്യ സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് ആവശ്യപ്പെട്ടു. ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. യു​ക്രെ​യ്നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് റ​ഷ്യ​ന്‍ സൈ​ന്യ​ത്തെ പു​ടി​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. റ​ഷ്യ യു​ക്രെ​യ്നെ ആ​ക്ര​മി​ക്കു​മെ​ന്ന കിം​വ​ദ​ന്തി​ക​ള്‍ താ​ന്‍ ഒ​രി​ക്ക​ലും വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. ഗു​രു​ത​ര​മാ​യ ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് ഉ​റ​ച്ച്‌ വി​ശ്വ​സി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ എ​നി​ക്ക് തെ​റ്റു​പ​റ്റി. ഹൃ​ദ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍​നി​ന്ന് റ​ഷ്യ​യോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളു. നി​ങ്ങ​ളു​ടെ സൈ​ന്യ​ത്തെ ത​ട​യു​ക. സ​മാ​ധാ​നം ന​ല്‍​കു​ക- ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.