Follow the News Bengaluru channel on WhatsApp

ഐ.എസ്.എല്‍ 2022: രാഹുല്‍ കെ.പിയുടെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍

ഫറ്റോര്‍ഡ | കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും ഹൈദരാബാദ് എഫ് സിയും കൊമ്ബുകോര്‍ക്കുന്ന ഐ എസ് എല്‍ 2021- 22 സീസണ്‍ കലാശപ്പോരില്‍ മലയാളി താരം കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പൊളിച്ചെങ്കിലും തിരിച്ചടിച്ച്‌ ഹൈദരാബാദ്. ആദ്യപകുതിയില്‍ 66 ശതമാനം പന്ത് കൈവശം വെച്ചിരുന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. ആദ്യ മിനുട്ട് മുതല്‍ തന്നെ അക്രമിച്ച്‌ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിയിരുന്നു. 

ഹൈദരാബാദ് പ്രതിരോധത്തില്‍ ഊന്നി കൗണ്ടര്‍ അറ്റാക്കിംഗില്‍ ശ്രദ്ധിച്ചപ്പോള്‍ ബ്‌ളാസ്റ്റേഴ്സ് തുടക്കം മുതല്‍ ഹൈ പ്രെസിംഗ് ഗെയിം ആണ് പരീക്ഷിച്ചത്. അതില്‍ ഏറെക്കുറെ വിജയിച്ചെങ്കിലും ഫോര്‍വേഡ് പാസിംഗില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ സാധിക്കാത്തത് ആദ്യപകുതിയില്‍ ബ്‌ളാസ്റ്റേഴ്സിനെ ബാധിച്ചു.

ചരിത്രപുസ്തകങ്ങളില്‍ അവരുടെ ആദ്യ ഹീറോ ISL കിരീടം എഴുതി ചേര്‍ക്കാന്‍ ആണ് ഇരുടീമുകളും ഇറങ്ങിയത്. ആരാധകരെ എസ് എല്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടിയാകും ഇത്. സെമിയില്‍ കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ എടികെ മോഹന്‍ ബഗാനെതിരേ 3-2ന് അഗ്രഗേറ്റ് ജയിച്ച ശേഷമാണ് മാനുവല്‍ മാര്‍ക്വേസിന്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിലെത്തിയത്.

ആദ്യമായി ഫൈനല്‍ കളിക്കുന്ന ഹൈദരാബാദ് എഫ്സി കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ വെല്ലുവിളിയാകും. സെമിയില്‍ ജംഷദ്പൂരിനെതിരെ 2-1ന്റെ അഗ്രഗേറ്റ് ജയത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മുന്നേറിയത്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.