കര്‍ണാടകയില്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം
കര്‍ണാടകയില്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. എന്നാല്‍ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഭഗവദ് ഗീത മുന്‍ നിര്‍ത്തിയുള്ള പരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ബിജെപിയുടെ നടപടി പ്രഹസനമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള നീക്കമാണെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. ഭഗവത് ഗീത നിര്‍ബന്ധിത പഠന വിഷയമാക്കരുതെന്ന് എന്‍സിപിയും ആവശ്യപ്പെട്ടു. നിര്‍ബന്ധിത പഠനത്തിന് പകരം താല്പര്യം ഉള്ളവര്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എന്‍സിപി രാജ്യസഭാ എംപി മജീദ് മേമന് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.