Follow the News Bengaluru channel on WhatsApp

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്: ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളില്‍  വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം

ഉപഭോക്താക്കള്‍ക്ക് പരീക്ഷിക്കുന്നതിനായി വാട്ട്‌സ്‌ആപ്പ് അതിന്റെ ഒന്നില്‍ കൂടുതല്‍ ഡിവൈസുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ബീറ്റയായി പരീക്ഷിക്കുകയാണ്. ബീറ്റാ ടെസ്റ്റിംഗ് അവസാനിപ്പിച്ച്‌ മള്‍ട്ടി-ഡിവൈസ് സേവനം സ്ഥിരമാക്കിയിരിക്കുകയാണ് വാട്ട്സ്‌ആപ്പ്.  ടെസ്റ്റിംഗ് കാലയളവില്‍, ഉപയോക്താക്കള്‍ക്ക് മള്‍ട്ടി-ഡിവൈസ് സേവനം ഉപയോഗിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാം. എന്നാല്‍ ഇപ്പോള്‍ വാട്ട്‌സ്‌ആപ്പ് മള്‍ട്ടി-ഡിവൈസ് സ്ഥിരതയുള്ള പതിപ്പ് പുറത്തിറക്കാന്‍ തുടങ്ങി, ഇത് മേലില്‍ ഒരു ഓപ്ഷൻ രീതിയില്‍ അല്ല. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. ഇത് പ്രകാരം മറ്റൊരു ഡിവൈസില്‍ ലോഗിന്‍ ചെയ്യുന്‍ ഓരോ തവണയും അവരുടെ വാട്ട്സ്‌ആപ്പ് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റുചെയ്യേണ്ട ആവശ്യമില്ലയ തന്നെ ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങളില്‍ വരെ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാന്‍ നിങ്ങളെ ഇത് സഹായിക്കും

നേരത്തെ വാട്ട്സ്‌ആപ്പ് അക്കൌണ്ട് പ്രവര്‍ത്തിക്കുന്ന പ്രധാന ഫോണിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ചാര്‍ജ് എന്നിവയെക്കുറിച്ച്‌ മറ്റൊരു അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുമ്ബോള്‍ ആകുലപ്പെടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രാഥമിക ഫോണിന് പുറമേ, വാട്ട്‌സ്‌ആപ്പ് വെബ് വഴി ലാപ്‌ടോപ്പുകള്‍ അല്ലെങ്കില്‍ ഡെസ്‌ക്‌ടോപ്പുകള്‍ പോലുള്ള മറ്റ് നാല് ഉപകരണങ്ങളില്‍ വാട്ട്‌സ്‌ആപ്പ് ആക്‌സസ് ചെയ്യാന്‍ മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു, അതും ഒരേ സമയത്ത്.

ചുരുക്കത്തില്‍, വാട്ട്സ്‌ആപ്പ് വെബ് ഉപയോഗിക്കുന്നത് തുടരുന്നതിന് അവര്‍ അവരുടെ പ്രാഥമിക ഫോണിനെ ആശ്രയിക്കുന്നില്ല. എന്നിരുന്നാലും, 14 ദിവസത്തില്‍ കൂടുതല്‍ നിങ്ങളുടെ വാട്ട്സ്‌ആപ്പ് പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നില്ലെങ്കില്‍, ലിങ്ക് ചെയ്‌ത ഉപകരണങ്ങള്‍ വിച്ഛേദിക്കപ്പെടും. ഫീച്ചര്‍ ഉപയോഗിച്ച്‌, ഉപയോക്താക്കള്‍ക്ക് ഒരേസമയം അഞ്ച് ഉപകരണങ്ങളില്‍ വാട്ട്‌സ്‌ആപ്പ് ആക്‌സസ് ചെയ്യാന്‍ കഴിയും.

വാട്ട്‌സ്‌ആപ്പ് 4 ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം:

1. ആദ്യം കണക്‌ട് ചെയ്യേണ്ട ഡിവൈസിന്‍റെ വെബ് ബ്രൗസറില്‍ www.web.whatsapp.com എടുക്കുക. ഒരു QR കോഡ് സ്ക്രീനില്‍ ദൃശ്യമാകും.

2. നിങ്ങളുടെ ഫോണില്‍ വാട്ട്‌സ്‌ആപ്പ് തുറന്ന് സ്ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള ത്രീ-ഡോട്ട് മെനു തിരഞ്ഞെടുക്കുക.

3. അവിടെ കാണുന്ന മെനുകളില്‍ നിന്നും ”Link a Device.” ക്ലിക്കുചെയ്യുക.

4. നിങ്ങളുടെ ഉപകരണത്തില്‍ ഇപ്പോള്‍ QR കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കും, ഇപ്പോള്‍ നിങ്ങളുടെ ഫോണിനെക്കുറിച്ച്‌ മറന്ന് മറ്റ് ഉപകരണങ്ങളില്‍ നിയന്ത്രണങ്ങളില്ലാതെ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.