Follow the News Bengaluru channel on WhatsApp

ട്വീറ്റിൽ സ്വന്തം ക്യാപ്റ്റനെ ട്രോളി രാജസ്ഥാൻ റോയൽസ്: പിന്നാലെ പേജ് അൺഫോളോ ചെയ്ത് സഞ്ജു

ഐപിഎല്ലിന്റെ 15ാം സീസണ്‍ കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാന്‍ റോയല്‍സ് ടീംമിൽ വിവാദം. ക്യാപ്റ്റന്‍ സഞ്ജു സാംസനെ ട്രോളി ടീമിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത ഭാഷയില്‍ താരം രംഗത്തെത്തി. ‘സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം’ എന്നായിരുന്നു റോയല്‍സിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു കുറിച്ചത്. സംഗതി കൈവിട്ടു പോയെന്നു വ്യക്തമായതോടെ റോയല്‍സ് ട്വീറ്റ്ട്വീറ്റ് നീക്കം ചെയ്തു.

സഞ്ജു സാംസണെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ ടീമിനെ മാനേജ്മെന്റ് പുറത്താക്കിയെന്ന വിശദീകരണവുമായി രംഗത്തെത്തി.
“ഇന്നത്തെ സംഭവങ്ങളുടെ വെളിച്ചത്തില്‍, സോഷ്യല്‍ മീഡിയയിലെ ഞങ്ങളുടെ സമീപനത്തിലും ടീമിലും മാറ്റങ്ങള്‍ വരുത്തും. ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനുള്ളില്‍ എല്ലാം മികച്ച രീതിയില്‍ തന്നെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തിനു സംഘം തയ്യാറെടുക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിനെ മാറ്റി പുതിയ ടീമിനെ ഉടന്‍ നിയമിക്കും. ഐപിഎല്‍ സീസണായതിനാല്‍ തന്നെ സ്ഥിരമായി അപ്ഡേഷനുകള്‍ വേണമെന്ന് ആരാധകര്‍ ആഗ്രഹിക്കും. താല്‍ക്കാലികമായി ഇതിനൊരു സംവിധാനം ഉടനെയൊരുക്കും” രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ബസില്‍ സഞ്ജു സാംസണ്‍ യാത്ര ചെയ്യുന്ന ഫോട്ടോയാണ് ചില മാറ്റങ്ങള്‍ വരുത്തി അവര്‍ ഔദ്യോഗിക ഹാന്റിലില്‍ പോസ്റ്റ് ചെയ്തത്. സഞ്ജു ഇരിക്കുന്നതിന്റെ വശത്തു നിന്നെടുത്തതാണ് ഫോട്ടോ. ഇതില്‍ ഒരു നീല തലപ്പാവും ഒപ്പം കറുത്ത കണ്ണടയുമെല്ലാം അവര്‍ കൃത്രിമായി കൂട്ടിച്ചേര്‍ക്കുകയും ചെ്തിട്ടുണ്ട്. എത്ര സുന്ദരമായിരിക്കുന്നുവെന്നാണ് കണ്ണുകളുരുട്ടുകയും പൊട്ടിച്ചിരിക്കുന്ന ഇമോജിയും ക്യാപ്ഷനായി നല്‍കി റോയല്‍സ് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പോസ്റ്റിന് മറുപടിയുമായി സഞ്ജു എത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.