Follow the News Bengaluru channel on WhatsApp

കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്ര ഇന്നു മുതല്‍

ബെംഗളൂരു: കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് കീഴില്‍ ആധുനിക സൗകര്യങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം തമ്പാനൂരിലെ കെഎസ്ആര്‍ടിസിയുടെ സെന്‍ട്രല്‍ ഡിപ്പോയില്‍ വൈകുന്നേരം 5.30 നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും. നാല് എ.സി. വോള്‍വോ സ്ലീപ്പര്‍ ബസുകളാണ് ഇന്ന് ബെംഗളൂരുവിലേക്ക് യാത്ര ആരംഭിക്കുന്നത്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള മടക്ക സര്‍വീസുകളുടെ ഫ്ലാഗ് ഓഫ് നാളെ വൈകുന്നേരം മൂന്ന് മണിക്ക് മൈസൂരു റോഡിലുള്ള സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ വെച്ച് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള മടക്കയാത്രയുടെ ടിക്കറ്റുകള്‍ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് തീര്‍ന്നത്. 12,13 തീയതികളില്‍ ബെംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സര്‍വ്വീസുകളുടെ ടിക്കറ്റുകളാണ് പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടത്.

നിലവില്‍ തിരുവനന്തപുരം – ബെംഗളൂരു, എറണാകുളം – ബെംഗളൂരു ഗജരാജ എ.സി സ്ലീപ്പര്‍ 4 സര്‍വീസുകളുടേയും, കോഴിക്കോട്- ബെംഗളൂരു 2 സര്‍വീസുകളുടേയും, പത്തനംതിട്ട- ബെംഗളൂരു ഒരു സര്‍വീസിന്റെയും, തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്കോട്, കണ്ണൂര്‍, മാനന്തവാടി എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് സര്‍വീസുകളുടേയും ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc   (എന്റെ കെഎസ്ആര്‍ടിസി) എന്ന mobile app വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ ബസുകള്‍ കര്‍ണാടകയുടേയും തമിഴ്‌നാടിന്റേയും പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് 13-ാം തീയതിക്ക് മുന്‍പ് തന്നെ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.