Follow the News Bengaluru channel on WhatsApp

ദുഃഖവെള്ളി ദിനത്തിൽ രക്തദാന ക്യാമ്പ് ഒരുക്കി സാന്തോം ഹുളിമാവ് ഇടവക 

ബെംഗളൂരു: മാനവകുലത്തിന്റെ രക്ഷക്കായി ക്രിസ്തു ദേവന്‍ കാല്‍വരിയില്‍ രക്തം ചിന്തിയതു അനുസ്മരിച്ചുകൊണ്ടും, രക്ത ദാനം മഹാദാനം എന്ന ആപ്തവാക്യത്തെ ഉള്‍ക്കൊണ്ടും സാന്തോം ഹുളിമാവ് ഇടവക അംഗങ്ങള്‍ ദുഃഖവെള്ളി ദിനത്തില്‍ രക്തദാന ക്യാമ്പ് ഒരുക്കി. ഇടവക വികാരി ഫാദര്‍ മനോജ് അമ്പലത്തിങ്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിംഹാന്‍സ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ നൂറോളം പേര്‍ രക്തം ദാനം നല്കുകയുണ്ടായി.

വികാരി റവ. ഫാദര്‍ മനോജ് അമ്പലത്തിങ്കാല്‍, സഹ വികാരി റവ. ഫാദര്‍ ജിന്റോ പുത്തന്‍പുരക്കല്‍, ഇടവകയുടെ കൈക്കാരന്മാരായ സന്തോഷ് പീറ്റര്‍, ഡേവിസ് കല്ലറയ്ക്കല്‍, ബിജു തോമസ്,നിംഹാന്‍സ് ബ്ലഡ് ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നല്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.