Follow the News Bengaluru channel on WhatsApp

സ്കൂട്ടറിലിടിച്ച ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് അടിച്ച്‌ യുവതി: വൈറലായി വീഡിയോ

ഡല്‍ഹി: ട്രാഫിക് നിയമം ലംഘിച്ചെത്തി സ്കൂട്ടറില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയ ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ടടിച്ച്‌ യുവതി. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിലാണ് സംഭവം. ട്രാഫിക് നിയമം ലംഘിച്ചെത്തിയ യുവാവിന്റെ ബൈക്ക് യുവതിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതിന്റെ പ്രകോപനത്തിലാണ് ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

റാസല്‍ ചൗക്കിലൂടെ യുവതി സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് റോങ് സൈഡിലൂടെ ഡെലിവറി ബോയ് ബൈക്കുമായെത്തിയത്. യുവാവ് യുവതിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയില്‍ നിന്ന് എഴുന്നേറ്റ ശേഷം യുവതി ഡെലിവറി ബോയിയെ മര്‍ദിക്കുകയായിരുന്നു. കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ ദേഷ്യത്തോടെ സംസാരിക്കുന്നതും കാണാം.

എന്നാല്‍ അപകടം സംഭവിക്കുന്ന സമയം സ്ത്രീ ഫോണില്‍ സംസാരിക്കുകയായിരുന്നവെന്നാണ് അതേസമയം അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ഒംത്തി പോലീസ് പറഞ്ഞു. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.