നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് ബെംഗളൂരുവിലെ മലയാളി യുവാവ് അടക്കം രണ്ടു പേർ മുങ്ങി മരിച്ചു

കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബെംഗളൂരുവിലെ മലയാളി യുവാവ് അടക്കം രണ്ടു പേര്‍ മുങ്ങി മരിച്ചു. ബെംഗളൂരു എസ്. ജി. പാളയത്ത് പരേതനായ പെപ്പാച്ചന്‍- മെര്‍ളിന്‍ ദമ്പതികളുടെ മകന്‍ ഹൃദ്വിന്‍ കെ പെപ്പാച്ചന്‍ (22 ), ബന്ധു വിലങ്ങാട് സ്വദേശി അഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബെംഗളൂരുവില്‍ താമസിക്കുന്ന ഹൃദ്വിനും ഹൃദ്യയും ഈസ്റ്റര്‍ അവധി ആഘോഷിക്കാനായാണ് നാട്ടിലെത്തിയത്. ശനിയാഴ്ച്ച രാവിലെ വിലങ്ങാട് പുഴക്കരയില്‍ എത്തിയ ഇവര്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വീണ് ഒഴുക്കില്‍ പ്പെടുകയായിരുന്നന്നു എന്നാണ് വിവരം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണമടയുകയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍.

ഹൃദ്വിന്‍ന്റെ മാതാവ് മെര്‍ളിന്‍ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ജീവനക്കാരിയാണ്. സി. എ പഠനം പൂര്‍ത്തിയാക്കിയ ഹൃദ്വിന്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരണം തട്ടിയെടുത്തത്. സംസ്‌കാരം നാളെ ഒരു മണിക്ക് വിലങ്ങാട് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കും

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.