Follow the News Bengaluru channel on WhatsApp

മദ്രസകളിൽ തൊഴിലധിഷ്ഠിത കോഴ്സുകളുമായി എം.എം.എ

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന് (എം.എം.എ) കീഴിലെ മദ്രസകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നു. മദ്രസ പഠനത്തിനൊപ്പം വിദേശ ജോലി സാധ്യകള്‍ എളുപ്പമാക്കുന്നതിന് സഹായകരമായ സ്പോക്കണ്‍ അറബി, അറബി ടൈപ്പറൈറ്റിംഗ് കോഴ്സുകളാണ് ആദ്യ ഘട്ടങ്ങളില്‍ ആരംഭിക്കുന്നത്. എം.എം.എയുടെ മദ്രസ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. മിടുക്കരും സമര്‍ത്ഥരുമായ ഏതാനും കുട്ടികള്‍ക്ക് കോഴ്‌സുകള്‍ സൗജന്യമായി നല്‍കും. സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈസൂരു റോഡ്, ആസാദ് നഗര്‍, ജയ നഗര്‍, ഹെഗ്‌ഡെ നഗര്‍ എന്നീ സ്ഥലങ്ങളിലെ മദ്രസകളില്‍ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഡോ. എന്‍.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, അഡ്വ. പി.ഉസ്മാന്‍, കെ.സി.അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ കലാം ആസാദ്, അബ്ദു ആസാദ് നഗര്‍, ഹാഷീര്‍ പി.എം.ആര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ ശംസുദ്ധീന്‍ കൂടാളി സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.