ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിന് ബെംഗളൂരുവിൽ തുടക്കമായി
ബെംഗളൂരു: രണ്ടാമത് ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിന് ബെംഗളൂരുവിൽ തുടക്കമായി. ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഗെയിംസ് ഉദ്ഘാടനം ചെയ്തു. കർണാടക ഗവർണർ താവർചന്ദ്ഹ് ഗെഹ്ലോത്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
10 ദിവസം നീളുന്ന ഗെയിംസിൽ രാജ്യത്തെ 410 സർവകലാശാലകളിൽനിന്നായി 4,500 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. വോളിബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ ഉൾപ്പെടെയുള്ള ഇനങ്ങളിൽ കേരളത്തിൽനിന്നുള്ള കായിക താരങ്ങൾ മാറ്റുരയ്ക്കും. 20 കായികയിനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മല്ലകാമ്പ, യോഗാസന എന്നീ രണ്ടിനങ്ങൾ കൂടി ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെയിൻ സർവകലാശാലഗ്ലോബൽ ക്യാംപസ്, ജെയിൻ സ്പോർട്സ് സ്കൂൾ, കണ്ഠീരവ സ്റ്റേഡിയം, ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ സ്റ്റേഡിയം, സായ് നേതാജി സുഭാഷ് സതേൺ സെന്റർ എന്നിവിടങ്ങളാണ് മത്സരങ്ങൾ നടക്കുക. കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച 2021-ലെ ഗെയിംസാണ് ഈ വർഷം നടത്തുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.