Follow the News Bengaluru channel on WhatsApp

കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്ക്: മമ്മൂട്ടി എടുത്ത ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ

മികച്ച നടന്‍ മാത്രമല്ല, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് മമ്മൂട്ടി. താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ദുല്‍ഖറിന്റെ ഫോട്ടോയും എടുത്തിരിക്കുകയാണ് മമ്മൂട്ടി. ദുല്‍ഖര്‍ തന്നെയാണ് ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച്‌ ഇക്കാര്യം അറിയിച്ചത്. ‘കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കാന്‍ സീനിയര്‍ പറഞ്ഞാന്‍ അനുസരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.’ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. ഫോട്ടോയ്ക്ക് താഴം നിരവധിപേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുല്‍ഖറിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അരവിന്ദ് കരുണാകരന്‍ പോലീസ് ഓഫീസറായാണ് ദുല്‍ഖര്‍ ചിത്രത്തില്‍. ബോബി- സഞ്ജയ് ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ‘സീതാ രാമം’ എന്ന തെലുങ്ക് സിനിമയാണ് ഇനി ദുല്‍ഖറിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഒരു പട്ടാളക്കാരനായാണ് ദുല്‍‌ഖര്‍ വേഷമിടുന്നത്. രശ്മി മന്ദന്ന, മൃണാള്‍ താക്കൂര്‍ എന്നിവരാണ് നായികമാര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.